മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരജവാന്‍മാരോട് കടപ്പാടോടെ ഇന്ത്യ!രാജ്യം അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല, അവർക്ക് എന്റെ ആദരം: പുൽവാമ ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ, കൊല്ലപ്പെട്ട 40 സി.ആർ.പി.എഫ് സൈനികർക്ക് തന്റെ ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊല്ലപ്പെട്ട സൈനികരുടെ രക്തസാക്ഷിത്വത്തെ ഒരിക്കലും മറക്കുകയില്ലെന്നും അവർക്ക് താൻ തന്റെ ആദരം അർപ്പിക്കുകയാണെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. പുൽവാമയിൽ ഫെബ്രുവരി 14ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ നടത്തിയ സ്‌ഫോടനത്തിലാണ് വയനാട് സ്വദേശിയായ വി.വി വസന്തകുമാർ ഉൾപ്പെടെയുള്ള സൈനികർ വീര ചരമമടഞ്ഞത്.

‘കഴിഞ്ഞ വർഷം ഉണ്ടായ അതിദാരുണമായ പുൽവാമ ആക്രമണത്തിൽ ജീവൻ നഷ്ടമായ ധീര രക്തസാക്ഷികൾക്ക് എന്റെ ആദരാഞ്ജലികൾ. രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ജീവിതം ഉഴിഞ്ഞുവച്ച അതിവിശിഷ്ട വ്യക്തികളായിരുന്നു അവർ. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കുകയില്ല.’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജമ്മു കാശ്‌മീരിലെ പുൽവാമയിൽ പാക് ഭീകരർ കൂട്ടക്കൊല ചെയ്‌ത 40 സി. ആർ. പി. എഫ് ജവാന്മാരുടെ രക്തസാക്ഷിത്വ സമരണയിൽ ഇന്ന് രാജ്യം ഭീകരവിരുദ്ധ പോരാട്ടത്തിനായി പുനരർപ്പണം ചെയ്യുകയാണ്.പുൽവാമയിലെ ദേശീയപാത 44ൽ അവന്തിപോറ ടൗണിലെ ലെത്പോറയിൽ വച്ചാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയുണ്ടായ ഇന്ത്യാ പാക് സംഘർഷം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവന്‍വെടിഞ്ഞ ധീര സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോടും അവരുടെ കുടുംബങ്ങളോടും ഇന്ത്യ എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്ന് അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു.

മാതൃരാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച വീര ജവാന്മാരുടെ ത്യാഗത്തിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്.

Top