മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി

ശ്രീനഗര്‍:ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ പൊലീസ് കോംപ്ലക്സിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. നാലു സിആർപിഎഫുകാരും മരിച്ചവരിൽ ഉൾപ്പെടുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. ചാവേറാക്രമണമാണ് നടന്നതെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.പൊലീസും സൈനികരും കുടുംബസമേതം താമസിക്കുന്ന മേഖലയിലേക്ക് ശനിയാഴ്ച പുലർച്ചെയാണ് ഭീകരർ ഇരച്ചുകയറിയത്. തുടർന്ന് ഇവർ നടത്തിയ വെടിവയ്പിലാണ് ഉദ്യോഗസ്ഥർക്കു ജീവൻ നഷ്ടമായത്. വെടിവയ്പ് അവസാനിച്ചശേഷം ഭീകരരിൽനിന്നു കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് രണ്ടു സൈനികർ വീരമൃത്യു വരിച്ചത്.പൊലീസും സൈനികരും കുടുംബസമേതം താമസിക്കുന്ന മേഖലയിലേക്ക് ശനിയാഴ്ച പുലർച്ചെയാണ് ഭീകരർ ഇരച്ചുകയറിയത്. തുടർന്ന് ഇവർ നടത്തിയ വെടിവയ്പിലാണ് ഉദ്യോഗസ്ഥർക്കു ജീവൻ നഷ്ടമായത്. വെടിവയ്പ് അവസാനിച്ചശേഷം ഭീകരരിൽനിന്നു കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് രണ്ടു സൈനികർ വീരമൃത്യു വരിച്ചത്.
ജമ്മു കാശ്മീരില്‍ ഇന്നു പുലര്‍ച്ചെ തുടങ്ങിയ ഭീകരാക്രമണം തുടരുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്നു ഭീകരരെ വധിച്ചു. കാശ്മീരിലെ പുല്‍വാമ ജില്ലയിലാണ് ഭീകരവാദി ആക്രമണമുണ്ടായത്. നാലു പോലീസ് ഉദ്യോഗസ്ഥരും, നാലു സിആര്‍പിഎഫ് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. മാരക ആയുധങ്ങളുമായി എത്തിയ മൂന്നു ഭീകരവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കോംപ്ലക്‌സിലേയ്ക്ക് വെടീയുതിര്‍ക്കുകയായിരുന്നു.വെടിവയ്പിനുശേഷം ഭീകരരില്‍ നിന്നു കണ്ടെടുത്ത സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് രണ്ടു സൈനികര്‍ വീരമൃത്യൂ വരിച്ചത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രദേശവാസികളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. പാക്ക് ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിരുന്നു

Top