ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിൽ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുന്നതിനിടെ ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക്കിസ്ഥാൻ. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സിൽ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെ തുടർന്നാണു നടപടിയെന്നു പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പുല്‍വാമ ഭീകരാക്രമണം നടത്തിയ പാക് ഭീകര സംഘകന ജെയ്‌ഷെ മുഹമ്മദിനെ പേരെടുത്ത് വിമര്‍ശിച്ച് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയം വന്നിരുന്നു . 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ ചൈന മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രമേയം വൈകിയത്. ജെയ്‌ഷെയുടെ പേര് പരാമര്‍ശിച്ചത് പൊതുവായ നിബന്ധനകളുടെ പേരിലാണെന്നും വിധിയുടെ സ്വഭാവത്തിലുള്ള പരാമര്‍ശമല്ലെന്നും ചൈന പ്രസ്താവിച്ചു
ക്യാംപസിനുള്ളിൽ 600 വിദ്യാർഥികളും 70 അധ്യാപകരുമാണുള്ളത്. ഇവരുടെ സുരക്ഷ പഞ്ചാബ് പൊലീസ് ഏറ്റെടുത്തു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാ അത്തുദ്ദഅവയെ കഴിഞ്ഞ ദിവസം നിരോധിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ഈ നടപടിയും.നേരത്തെ, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം തടയാന്‍ രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയായ എഫ്എടിഎഫ്, പാക്കിസ്ഥാനെ ഒക്‌ടോബര്‍ വരെ നിരീക്ഷണപട്ടികയില്‍ (ഗ്രേ ലിസ്റ്റ്) തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെ രാജ്യാന്തര ഏജന്‍സികളില്‍നിന്നു പാക്കിസ്ഥാനു വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇതോടെ ഭീകരര്‍ക്കു പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്ന നടപടികള്‍ പാക്കിസ്ഥാനു പൂര്‍ണമായി അവസാനിപ്പിക്കേണ്ടിവരുമെന്നാണു വിലയിരുത്തൽ.
ആക്രമണത്തെ അപലപിച്ച് വ്യാഴാഴ്ചയാണ് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. ജെയ്‌ഷെയെ പേരെടുത്ത് പരാമര്‍ശിച്ച് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി കഴിഞ്ഞിട്ടും പാക് ഭീകര സംഘടനയെ പിന്തുണയ്ക്കുന്ന നിലപാടാണ് ചൈനയുടേത്. പരാമര്‍ശം വിധിയുടെ സ്വഭാവത്തിലുള്ളതല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്നാണ് ചൈന മനസിലാക്കുന്നത്. മേഖലയിലെ സമാധാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷുവാങ് കൂട്ടിച്ചേര്‍ത്തു.ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ യു.എന്നില്‍ നടത്തിയ നീക്കങ്ങള്‍ക്ക് നേരത്തെ തടയിട്ടതും ചൈനയായിരുന്നു. പിന്നീട് യു.എസും യു.കെയും ഫ്രാന്‍സും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ നീക്കം നടത്തിയെങ്കിലും ചൈന തടസം നിന്നു.