ന്യൂസിലന്‍ഡിലെ ഭീകരാക്രമണത്തിന് തിരിച്ചടി ഇന്ത്യയില്‍..!! കരുതിയിരിക്കാന്‍ ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: ലോകത്തെ നടുക്കിയ ന്യൂസിലന്‍ഡിലെ മുസ്ലീം പള്ളിക്കുനേരെയുള്ള ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ന്യുസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലെ ഭീകരാക്രമണത്തിനു പ്രതികാരമെന്നോണം ഇന്ത്യയിലെ ജൂതകേന്ദ്രങ്ങള്‍ക്കു നേരേ ഭീകാരാക്രമണത്തിനു സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ഏത് സമയം കരുതിയിരിക്കാന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ന്യൂഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളിലെ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി. ഇസ്രായേല്‍ എംബസിക്കുളള സുരക്ഷ വന്‍ തോതില്‍ വര്‍ധിപ്പിച്ചു. രാജ്യത്തെ ജൂതപളളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും രാജ്യത്തെ സിനഗോഗുകള്‍ക്കും ജൂത സ്മാരകങ്ങള്‍ക്കുമുളള സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ച്ച് 20-ാം തീയതിയാണ് ഐഎസിന്റെതായുളള ആദ്യ സന്ദേശം പുറത്തു വന്നത്. ഐഎസ് വക്താവ് അബു ഹസന്‍ അല്‍ മുജാഹിറിന്റെതായി പുറത്തു വന്ന ഓഡിയോ ക്ലിപ്പില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലെ മുസ്‌ലിം കൂട്ടക്കുരുതിക്ക് പ്രതികാരം ചെയ്യാന്‍ അണികളെ ആഹ്വാനം ചെയ്തിരുന്നു. ഓണ്‍ലൈനിലെ രഹസ്യ ഗ്രൂപ്പുകളിലാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടത്.

ട്രക്കോ കാറോ പോലെയുളള വാഹനങ്ങളോ മൂര്‍ച്ചയേറിയ ആയുധങ്ങളോ ഉപയോഗിച്ചാകും ആക്രമണമെന്നും സന്ദേശങ്ങളില്‍ സൂചനയുണ്ട്. മാര്‍ച്ച് 23 ന് പുറത്തു വന്ന രണ്ടാം സന്ദേശം അല്‍ ഖായിദയുടേതാണ്. ഇന്ത്യയിലെ സിനോഗോഗുകള്‍ക്കും ജുതന്‍മാരുടെ സ്ഥാപനങ്ങള്‍ക്കും സ്മാരകങ്ങള്‍ക്കുമെതിരെ സാധ്യമായ ആക്രമണ പരമ്പര അഴിച്ചു വിടാന്‍ സന്ദേശത്തില്‍ പറയുന്നു.

ക്രൈസ്റ്റ്ചര്‍ച്ചിലെ കൊലയാളി 29 കാരനായ ബ്രന്റന്‍ ടെറാന്റ് വലതുപക്ഷ തീവ്രനിലപാടുകള്‍ ഉളളയാളാണെന്നു െപാലീസ് കണ്ടെത്തിയിരുന്നു. വിദ്വേഷ പ്രസ്താവനകള്‍ നിറച്ച 74 പേജ് കുറിപ്പ് ടെറാന്റിന്റേതായി കണ്ടെത്തി.

യൂറോപ്പിലേക്കു കുടിയേറുന്ന നിരക്കുകള്‍ കുറയ്ക്കണമെന്ന് ഇയാള്‍ ഈ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇയാള്‍ പുകഴ്ത്തുന്നുണ്ട്. ബ്രന്റന്‍ ടെറാന്റ് 2016-ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചതായി സ്ഥിരീകരണമുണ്ടായിരുന്നു. മൂന്നുമാസത്തെ സന്ദര്‍ശകവിസയില്‍ 2016 ഒക്ടോബറില്‍ ഇസ്രയേലിലെത്തിയ ടെറാന്റ് ഒമ്പതുദിവസമാണ് അവിടെ തങ്ങിയത്.

ഇസ്രയേല്‍ ഇമിഗ്രേഷന്‍ വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയയില്‍ ജനിച്ചുവളര്‍ന്ന ടെറാന്റ് സമീപകാലങ്ങളില്‍ ഒട്ടേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായാണ് അയാളുടെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് വ്യക്തമായിരുന്നു. ഇസ്രയേലിനു പുറമേ, പാക്കിസ്ഥാന്‍ , ഉത്തരകൊറിയ, ഗ്രീസ്, ക്രൊയേഷ്യ, ബള്‍ഗേറിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇയാള്‍ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ടെറാന്റ് ഓസ്‌ട്രേലിയയില്‍ തങ്ങിയത് 45 ദിവസം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടന്‍ വ്യക്തമാക്കിയിരുന്നു. ന്യൂസീലന്‍ഡിലെ സൗത്ത് ഐലന്‍ഡിലുള്ള ഡുനെഡിനിലാണ് ഇയാള്‍ 2017 മുതല്‍ കഴിഞ്ഞിരുന്നത്. ഇവിടുത്തെ ഗണ്‍ ക്ലബില്‍ ഇയാന്‍ നിരന്തരം പരീശീലനത്തിനു പോയിരുന്നു.

ബ്രന്റന്‍ ടെറാന്റ് മൂന്നാമതൊരു ആക്രമണത്തിനു മുതിരവേയാണ് പിടിയിലായത്. ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മസ്ജിദുകളില്‍ വെടിവയ്പ് നടത്തുന്നതിനു ഒന്‍പത് മിനിറ്റ് മുമ്പ് ബ്രന്റന്‍ ടെറാന്റ് സ്വന്തം തീവ്രനിലപാടുകള്‍ വിശദീകരിച്ചുള്ള നയരേഖ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് ഇ മെയില്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

74 പേജുള്ള രേഖയില്‍ എവിടെയാകും ആക്രമണം നടത്തുകയെന്ന സൂചനയുണ്ടായിരുന്നില്ല. ഓസ്ട്രേലിയക്കാരനായ അക്രമിയുടെ സന്ദേശം തനിക്ക് ലഭിച്ച കാര്യം പ്രധാനമന്ത്രി ആര്‍ഡേന്‍ തന്നെയാണു വെളിപ്പെടുത്തിയത്.

Top