
കോട്ടയം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് പുതുപ്പള്ളിയില്‍ പ്രമേയം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാട്ടിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണ ശശി തരൂരിന്. കോട്ടയം പുതുപ്പള്ളിൽ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയം കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും അയച്ചു.
കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് തരൂര്‍ അധ്യക്ഷന്‍ ആവണമെന്നാണ് ആവശ്യം.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അധ്യക്ഷ തെരഞ്ഞെടുപ്പല്‍ വലിയ പങ്കില്ല എന്ന ബോധ്യത്തോടെയാണ് ഇത് പാസാക്കുന്നത് എന്ന വാചകത്തോടെയാണ് പ്രമേയം തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പ്രവര്‍ത്തകരാണ് എല്ലാം എന്ന് പറയുന്ന നേതാക്കള്‍ ഇത് കാണണമെന്നും പ്രമേയത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോട്ടയം പാലയില്‍ തരൂരിനെ അനികൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ആറ് ഇടങ്ങളിലായിട്ടാണ് ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും തരൂര്‍ വരട്ടെ എന്നായിരുന്നു ഫ്‌ളക്‌സിലെ ആവശ്യം.
ഉത്തരവാദിത്തമുള്ള പദവികള്‍ വഹിക്കുന്നവര്‍ സ്ഥാനാര്‍ത്ഥി പ്രചരണത്തിനിറങ്ങരുതെന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി മാര്‍ഗ നിര്‍ദേശം നിലനില്‍ക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ തന്നെ തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കുന്നത്.