755 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ റഷ്യ

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. 755 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട പുടിന്‍ സെപ്തംബര്‍ ഒന്നിനകം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 455 ആയി കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം പേര്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിലെ ജോലി 755 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്നായിരുന്നു പുടിന്‍ ഉന്നയിച്ച ആവശ്യം.

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ നടന്നുവെന്ന് തെളിഞ്ഞതോടെ റഷ്യയ്ക്ക് ഉപരോധനം ഏര്‍പ്പെടുത്തുന്നതിനായി അമേരിക്കന്‍ സെനറ്റ് നേരത്തെ നിയമം പാസാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റഷ്യയുടെ ഭാഗത്തുനിന്നുള്ള നടപടി. പ്രസി‍ഡ‍ന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച് നേരത്തെ അമേരിക്ക അന്വേഷണം നടത്തിയത് പ്രകോപിപ്പിച്ചതിന് പിന്നാലെയാണ് റഷ്യയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ അമേരിക്ക ആരംഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎസും റഷ്യയും ഇതിനകം തന്നെ നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അത് സംഭവിക്കുന്നില്ലെന്നും റോസിയ 1 എന്ന ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയത്. റഷ്യയില്‍ 455 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്ന് വ്യക്തമാക്കിയ പുടിന്‍ യുഎസിലുള്ള റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണവും ഇതിന് തുല്യമാണെന്ന് വ്യക്തമാക്കിയിരുന്നു.

2016ല്‍ നടന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് അടുത്ത കാലത്ത് യുഎസ്- റഷ്യ ബന്ധത്തില്‍ ഉലച്ചിലുണ്ടായത്. ഇത് ഇരുരാജ്യങ്ങളുടേയും ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചിുരുന്നുവെങ്കിലും ഇത്തരത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന സംഭവം ആദ്യത്തേതാണ്. ഇതിനെല്ലാം പുറമേ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ താമസത്തിനായി ആശ്രയിച്ചിരുന്ന അവധിക്കാല വസതികള്‍ പിടിച്ചെടുത്ത റഷ്യ സെപ്തംബര്‍ ഒന്നിന് മുമ്പായി രാജ്യം വിടാന്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മോസ്കോയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് പുറമേ സെന്‍റ് പീറ്റേഴ്സ് ബര്‍ഗ്ഗ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടിട്ടുണ്ട്.

Top