നേരറിയാന്‍ പൂങ്കുഴലി എത്തും; വടക്കാഞ്ചേരി പീഡനകേസ് അന്വേഷിക്കുന്നത് യുവ ഐപിഎസ് പൂങ്കുഴലി

തൃശൂര്‍: വിവാദമായ വടക്കാഞ്ചേരി പീഡനകേസ് അന്വേഷിക്കാന്‍ തൃശൂരിലെത്തുന്നത് യുവ ഐപിസുകാരി പൂങ്കുഴലി. പാലക്കാട് ടൗണ്‍ എഎസ്പിയായ ജി. പൂങ്കഴലിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സൗത്ത് സോണ്‍ എഡിജിപി ബി. സന്ധ്യ മേല്‍നോട്ടം വഹിക്കുന്നത്.

പരാതിക്കാരിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതടക്കമുള്ള ആരോപണമുയര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുന്നത്. തൃശൂര്‍ സിറ്റി, റൂറല്‍ പോലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആര്‍. നിശാന്തിനിയും ദൈനംദിന അന്വേഷണത്തെ സഹായിക്കും. സംഘത്തില്‍ ഒല്ലൂര്‍ സിഐ കെ.കെ. സജീവ്, ആലത്തൂര്‍ സിഐ എലിസബത്ത് എന്നിവരുണ്ട്. യുവതിയുടെ പരാതിയില്‍ ആദ്യം മുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ബിരുദധാരിയായ പൂങ്കുഴലി ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് ഐപിഎസ് ലഭിച്ച് സേനയിലെത്തുന്നത്. ഐപിഎസ് ലഭിച്ച ഉടനെ ആദ്യനിയമനം കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ സ്റ്റേഷനിലായിരുന്നു.

കേരളത്തെ പിടിച്ചുകുലുക്കുന്ന പീഡനക്കേസിന്റെ അന്വേഷണച്ചമുതലയേറ്റെടുത്ത് പൂങ്കുഴലി തൃശൂരിലേക്ക് വരുമ്പോള്‍ സഹായത്തിനായി തൃശൂരിലുള്ള റൂറല്‍ എസ്പി നിശാന്തിനി ഇവരുടെ അടുത്ത സുഹൃത്തും ഐപിഎസ് ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ വ്യക്തിയുമാണ്.

Top