ഷാജൻ സ്കറിയയെ തീര്‍ക്കും…മറുനാടനെതിരെ മലപ്പുറത്ത് പൊതു വേദിയില്‍ പിവി അന്‍വര്‍.ഷാജന് സ്കറിയക്കെതിരെ പരസ്യമായി പ്രതികരണവുമായി പിവി അന്‍വര്‍ നടത്തിയ പ്രസംഗം
ക്രിസ്ത്യൻ-മുസ്ലീം വിശ്വാസികൾക്കിടയിൽ കാലാകാലങ്ങളായി ഉണ്ടായിരുന്ന മതസൗഹാർദ്ദത്തിൽ ഇന്ന് വിള്ളലുണ്ടായിരിക്കുന്നു.അവരെ തമ്മിലടിപ്പിച്ച്,ചോരകുടിക്കുക എന്ന സംഘപരിവാർ അജണ്ട അവർക്ക് വേണ്ടി നാലോ അഞ്ചോ വർഷം കൊണ്ട് കൊട്ടേഷനെടുത്ത് മറുനാടൻ മലയാളി നടപ്പിലാക്കി കൊടുത്തു.വ്യൂവർഷിപ്പിൽ നിന്നുള്ള വരുമാനത്തിനും പുറത്ത്,മറ്റ് ബോണസുകളും ഇവർ നേടിയിട്ടുണ്ട്.
സംഘപരിവാർ ആശയങ്ങൾക്ക് ഒരു സ്പെയ്സ്,ഓരോ വാർത്തകളിലും ഇവർ ഒളിപ്പിച്ച് കടത്താറുണ്ട്.സമൂഹത്തിൽ ഈ വിഷം കുത്തി നിറച്ചിട്ടുണ്ട്.ഇന്നും അത് തുടരുന്നുണ്ട്.സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഏത് പ്രവർത്തനങ്ങളും എതിർക്കപ്പെടണം.ഓരോ പൊതുപ്രവർത്തകന്റെയും കടമയാണത്.അതേ ഞാനും ചെയ്യുന്നുള്ളൂ.കൂടെ ചേരേണ്ടവർക്ക്,കൂടെ ചേരാം.വിയോജിക്കേണ്ടവർക്ക് അങ്ങനെയുമാവാം എന്ന് മുൻപ് പിവി അൻവർ ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നു .