കൊച്ചി: മറുനാടൻ മലയാളിയുടെ വിദേശ പണമിടപാടും തട്ടിപ്പുകളും ഓരോന്നായി പുറത്ത് വരുകയാണ്. മറുനാടൻ മലയാളിക്ക് മുന്നേ പിറവി എടുത്ത ബ്രിട്ടീഷ് മലയാളിയിലൂടെ വ്യാപക പണപ്പിരിവ് നടത്തുന്നു എന്ന പി വി അൻവർ എംഎൽഎ ആരോപിക്കുന്നു .ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്ന പേരിലും,ആവാസ് എന്നൊരു എൻ.ജി.ഒ രൂപീകരിച്ച്,അതിന്റെ പേരിലും വ്യാപകമായി പണം പിരിച്ച് ഇവർ ഇടപാടുകൾ നടത്തിയിട്ടുണ്ട്.അതിന്റെ പേരിൽ മനുഷ്യക്കടത്ത് ഉൾപ്പെടെ നടത്തിയിട്ടുണ്ട് എന്നുമുല്ല ഗുരുതരമായ ആരോപണങ്ങൾ മറുനാടന് എതിരെ ആരോപിച്ചുകൊണ്ട് പിവി അൻവർ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ‘പ്രസിദ്ധീകരിച്ചിരിക്കുന്നത് ലെസ്റ്ററില്‍ ഉള്ള ജോര്‍ജ്ജ് എടത്വാ,ലാഫ്റോയില്‍ നിന്നുള്ള ബോണി ചാണ്ടി, ബെല്‍ഫാസ്റ്റില്‍ നിന്നുള്ള ബിജി ജോസ്, ഷാജി ലൂക്കോസ്, ലണ്ടനില്‍നിന്നുള്ള ടോമിച്ചന്‍ കൊഴുവനാല്‍, ജിമ്മി ജോര്‍ജ്ജ്, ബിര്‍മിംഹാമില്‍ നിന്നും ജഗദീഷ് നായര്‍, ബാത്തില്‍ നിന്നും പ്രസന്ന ഷൈന്‍, ടെല്‍ഫോര്‍ഡില്‍ നിന്നുമുള്ള ഫ്രാന്‍സിസ് ആന്റണി, സൗത്താപ്ടണിലെ സിബി മേപ്രത്ത് എന്നിവരാണ് നിലവിലെ ട്രസ്റ്റിമാർ എന്നാണ് .ജോര്‍ജ്ജ് എടത്വാ ചെയര്‍മാനും ബിജി ജോസിനെ സെക്രട്ടറിയും ബോണി ചാണ്ടിയെ ട്രഷറര്‍ ആയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പുതിയ ഭാരവാർഹികളായി 2022 ഡിസംബറിൽ തിരഞ്ഞെടുത്തിരുന്നു.
പോസ്റ്റ് പൂർണ്ണമായി
ആധികാരികമായി നുണ പറയുന്നതിൽ ഷാജൻ സ്കറിയയുടെ അപ്പനാവാനുള്ള ശ്രമത്തിലാണ് അയാളുടെ അനുജൻ സോജൻ സ്കറിയ. ഇന്ന് പുതിയ ഇരവാദവുമായി അനുജൻ ഇറങ്ങിയിട്ടുണ്ട്.ഇ.ഡിക്ക് പരാതി നൽകിയത് ഒരു എം.എൽ.എ ആണെന്നാണ് പുതിയ വാദം.വെറുതെയാണ്.ഈ ഞാനോ,കുന്നത്തുനാട് എം.എൽ.എ ശ്രീനിജനോ അങ്ങനെ ഒരു പരാതി എങ്ങും നൽകിയിട്ടില്ല.പരാതി നൽകിയത് ഷാജൻ സ്കറിയയുമായി തന്നെ ബന്ധപ്പെട്ട് നിന്നിരുന്നവരാണെന്നാണ് അറിവ്.
മറുനാടൻ മലയാളിക്ക് മറ്റ് ബിസ്സിനസ്സുകളോ,ഇടപാടുകളോ ഇല്ലെന്നാണ് മറ്റൊരു വാദം.വെറുതെയാണ്.ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്ന പേരിലും,ആവാസ് എന്നൊരു എൻ.ജി.ഒ രൂപീകരിച്ച്,അതിന്റെ പേരിലും വ്യാപകമായി പണം പിരിച്ച് ഇവർ ഇടപാടുകൾ നടത്തിയിട്ടുണ്ട്. അതിന്റെ പേരിൽ മനുഷ്യക്കടത്ത് ഉൾപ്പെടെ നടത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഇരകളായ വിദേശമലയാളികൾ ഉൾപ്പെടെ ഈ ഇടപാടുകൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ടെന്നാണ് അറിവ്.വെറുമൊരു പരാതിയല്ല,വിദേശനാണ്യ വിനിമയ ലംഘന ചട്ടം അട്ടിമറിച്ചതിന്റെ പേരിലാണ് പരാതിയും,അന്വേഷണവും.
മറുനാടൻ മലയാളി ഉടമയുടെ ചാരിറ്റി ഫൗണ്ടേഷൻ പിരിച്ച പണത്തിന്റെ കണക്ക് മറുനാടനിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അത് മൂന്ന് ലക്ഷം രൂപയിൽ താഴെ എന്നാണ് വെളിപ്പെടുത്തൊയിട്ടുള്ളത്.എന്നാൽ കോടികൾ പിരിച്ച് കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നുള്ളതിന്റെ തെളിവുകളുണ്ട്.അത് ഈ പേജിൽ പ്രസിദ്ധീകരിക്കും.
ഏണി ചാരി കയറി ചേട്ടന് അടി വാങ്ങി കൊടുക്കാൻ അനിയൻ തീരുമാനിച്ചാൽ ഞാൻ എന്ത് ചെയ്യാനാണ്..