ഷാജാ,നീയാണല്ലോ കോടതി.. പഴയതിലുമൊക്കെ ഫ്രഷ് ഐറ്റംസ് വരുന്നുണ്ട്.നിനക്ക് താങ്ങാന്‍ പറ്റില്ല ഷാജാ;നീ കരയാന്‍ പോകുന്നതേ ഉള്ളൂ..??പി വി അന്‍വര്‍

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും ഫെയ്സ്ബുക്ക് കുറിപ്പുമായി പി വി അന്‍വര്‍ എംഎല്‍എ. ഷാജാ,നീയാണല്ലോ കോടതി.. ഒന്നൂടെ പറയാനുണ്ട്.പഴയതിലുമൊക്കെ ഫ്രഷ് ഐറ്റംസ് വരുന്നുണ്ട്.നിനക്ക് താങ്ങാന്‍ പറ്റില്ല ഷാജാ.ഫേസ്ബുക്കില്‍ വന്നിരുന്ന് താങ്ങുന്ന ഒരുത്തനും കൂടെ കാണില്ല.നീ കരയാന്‍ പോകുന്നതേ ഉള്ളൂ..??പി വി അന്‍വര്‍ കുറിച്ചു

പി വി അന്‍വര്‍ എംഎല്‍എ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീം കോടതിയെ സമീപിക്കും മുന്‍പ് ‘ഒഴിവ് സമയങ്ങളില്‍,ഒളിവിലെ ഓര്‍മ്മകള്‍’ എന്ന പേരില്‍ പരമ്പര ചെയ്യുന്ന ഷാജന്‍ സ്‌കറിയ അതിലെങ്കിലും ഇത്തിരി സത്യസന്ധത കാണിക്കുക.
ഏത് കുറ്റകൃത്യം ചെയ്താലും,ദൈവത്തിന്റെ കരം അതില്‍ ഒരു തെളിവായി അവശേഷിക്കും.അതിലൊന്ന് നിന്റെ പുതിയ വീഡിയോയിലും നീ പോലുമറിയാതെ വന്നിട്ടുണ്ട്.
ഷാജന്‍ ചെയ്യുന്നത് സുപ്രീംകോടതിയില്‍ പോകും മുന്‍പുള്ള പ്രീ റെക്കോര്‍ഡഡ് വീഡിയോ അല്ല.
കാരണം,
ഒരാഴ്ച്ചയ്ക്ക് മുകളില്‍ സമയം സുപ്രീംകോടതിയില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് പോയിട്ടുണ്ട്.സുപ്രീം കോടതി ഷാജന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ ദിവസം തന്നെയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്ന് ‘പി.വി.അന്‍വറിന്റെ അധികഭൂമി’ സംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതായത്,നാലോ അഞ്ചോ ദിവസം മുന്‍പ് നടന്ന കാര്യങ്ങള്‍,നേരത്തെ റെക്കോര്‍ഡ് ചെയ്തു എന്ന് ഷാജന്‍ അവകാശപ്പെടുന്ന വീഡിയോയിലുണ്ട്.
രാമലീല സിനിമ മാത്രമാണ് ഷാജാ..
ഇനിയെങ്കിലും സത്യസന്ധമായി നീ പറയുന്ന പണി എടുക്കാന്‍ നോക്ക്..
പിന്നെ ഒരു കാര്യം കൂടി..
കൊലപാതകം ഉള്‍പ്പെടെ,ഒരു കേസിലും അന്‍വര്‍ പ്രതിയെന്ന് ഇന്ന് വരെ തെളിഞ്ഞിട്ടില്ല,ശിക്ഷിക്കപ്പെട്ടിട്ടില്ല.നീയൊക്കെ കെട്ടിപൊക്കിയ ’50 ലക്ഷത്തിന്റെ കള്ളക്കേസ്’ കോടതിയില്‍ തന്നെ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞ് വീണിട്ടുണ്ട്.പിന്നെ ‘ഇടകടത്തി കറിയ’ എനിക്കെതിരെ തട്ടിപ്പ് കേസ് വല്ലതും കൊടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ല.!
ഷാജാ,നീയാണല്ലോ കോടതി..
ഒന്നൂടെ പറയാനുണ്ട്.പഴയതിലുമൊക്കെ ഫ്രഷ് ഐറ്റംസ് വരുന്നുണ്ട്.നിനക്ക് താങ്ങാന്‍ പറ്റില്ല ഷാജാ.ഫേസ്ബുക്കില്‍ വന്നിരുന്ന് താങ്ങുന്ന ഒരുത്തനും കൂടെ കാണില്ല.നീ കരയാന്‍ പോകുന്നതേ
ഉള്ളൂ..??
അപ്പോ ശരി,ഒളിവ് ജീവിതം നടക്കട്ട്

Top