കൊച്ചി:ശീമാട്ടിക്ക് വേണ്ടി ഗൂഡാലോചന നടത്തി സ്ഥലമേറ്റെടുപ്പില്‍ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ കോടതിയുടെ നടപടി .മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കളക്ടര്‍ ആര്‍ രാജമണിക്യത്തിനെതിരായ പരാതിയില്‍ ത്വരിത പരിശീധനക്ക് ഉത്തരവിട്ടത്.പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് നടപടി എടുക്കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടത്.മെട്രോക്കായി ബീന കണ്ണന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുത്തപ്പോള്‍ സ്ഥലത്തിന് കൂടുതല്‍ വില ലഭിക്കാനായി ഫയലുകളില്‍ ക്രമക്കേട് വരുത്തിയെന്നാണ് പരാതി.
ജില്ല കളക്ടര്‍ ആര്‍ രാജമാണിക്യത്തിനും,ശീമാട്ടി ഉടമ ബീന കണ്ണനും,അവരുടെ അച്ചന്‍ തിരുവെങ്കിടത്തിനുമെതിരായാണ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്.സെന്റിന് 52 ലക്ഷം രൂപയാണ് ബീന കണ്ണന്റെ ശീമാട്ടിയുടെ സ്ഥലം മെട്രോ പദ്ധതിക്കായി ഏറ്റെടുത്തപ്പോള്‍ സര്‍ക്കാര്‍ നല്‍കിയത്.എന്നാല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ സെന്റിന് 80 ലക്ഷം രൂപ വരെ കിട്ടാന്‍ ശീമാട്ടിക്ക് യോഗ്യതയുണ്ടെന്ന് കളക്ടര്‍ രാജമണിക്യം എഴുതുകയായിരുന്നു.ഇത് നാളെ നിയമക്കുരുകിലേക്ക് പോയാല്‍ ബീന കണ്ണന് ആ വില സര്‍ക്കാര്‍ നല്‍കേണ്ടി വരും.തൊട്ടടുത്ത സ്ഥലങ്ങള്‍ക്കെല്ലാല്ലാം മുകളില്‍ പറഞ്ഞ 50 ലക്ഷം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്.സാഹചര്യം ഇങ്ങനെയൊകെയാണെന്നിരിക്കെ ശീമാട്ടിക്ക് മാത്രം ഇളവ് നല്‍കിയത് കളക്ടര്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് പരാതിയില്‍ ഗിരീഷ് ബാബു പറഞ്ഞിരുന്നു.
ഇത് ഭാഗീകമായി അംഗീകരിച്ചാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവായത്.ഇത് കൂടാതെ എഗ്രിമെന്റിലും ചില വ്യവസ്ഥകള്‍ ശീമാട്ടിക്ക് അനുകൂലമായി ഉണ്ടാക്കിയെന്നാണ് ആരോപണം.മറ്റ് ഭൂമികള്‍ ഏറ്റെടുക്കുമ്പോള്‍ ഇല്ലാത്ത മെട്രോ റെയില്‍ പ്രൊജക്റ്റിന് മാത്രമേ ഉപയോഗിക്കൂ എന്ന് എഗ്രിമെന്റില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.ഇതും ഭാവിയില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് ഗിരീഷ് ബാബു ചൂണ്ടിക്കാട്ടുന്നു.എത്രയും പെട്ടന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.എന്തായാലും കോടതിയുടെ ഉത്തരവ് വരും നാളുകളില്‍ വലിയ ചര്‍ച്ചകള്‍ക്കും കുറ്റാരോപണങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പറയപ്പെടുന്നത്.