മാധ്യമങ്ങളോട് തട്ടിക്കയറി വിവാദ ആള്‍ദൈവം രാധേ മാ. തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശാന്തരൂപം വെടിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രാധേ മാ ആക്രോശിച്ചത്. വായടച്ച് പുറത്തുപോകാന്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കല്‍ക്കി ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാധേ മായോട് മാധ്യമപ്രവര്‍ത്തകര്‍ കേസിനെക്കുറിച്ച് ആരാഞ്ഞത്. തനിക്കെതിരെ ആരോപണങ്ങള്‍ ഒന്നുമില്ലെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും അവര്‍ പറഞ്ഞു. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ അവര്‍ ക്ഷുഭിതയായി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. മര്യാദയ്ക്ക് പെരുമാറണമെന്ന് അവര്‍ ഒച്ചവെച്ചു. തുടര്‍ന്ന് ക്യാമറകളുമെടുത്ത് വാ അടച്ച് പുറത്തുപോകാന്‍ അവര്‍ ആക്രോശിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ കൂടാതെ നിരവധിയാളുകള്‍ സംഭവ സ്ഥലത്തുണ്ടായികുന്നു. രാധോ മായുടേ നിര്‍ദ്ദേശം അനുസരിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി നല്കിയ പരാതിയില്‍ അന്വേഷണം നടന്നു വരികയാണ്. പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറുടെ സീറ്റില്‍ കയറിയിരുന്നതും അടുത്തിടയ്ക്ക് വിവാദമായിരുന്നു.
ശാന്തരൂപം വെടിഞ്ഞ് ആള്‍ദൈവം; വായടച്ചു പുറത്തുപോകാന്‍ മാധ്യമങ്ങളോട് രാധേ മാ; വീഡിയോ കാണാം..
Tags: radhema viral video