കൊച്ചി:മാഗിസിനുകള്‍ക്ക് കവര്‍ ഗേളായി നായികമാര്‍ പ്രത്യക്ഷപ്പെടുന്നത് പതിവ് സംഭവമാണ്. ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ ഗ്ലാമറും ഹോട്ടും ആയിരിക്കും എന്നതിനാല്‍ ഈ ചിത്രങ്ങള്‍ക്ക് പ്രചാരമേറും. ബോളിവുഡ് നായിക രാധിക ആപ്‌തേയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്.കബാലി എന്ന ചിത്രത്തില്‍ രജനികാന്തിന്റെ നായികയായും ഹരം എന്ന മലയാള ചിത്രത്തില്‍ ഫഹദിന്റെ നായികയായും എത്തിയ രാധിക മലയാളികള്‍ക്കും സുപരിചിതയാണ്. ജിക്യു ഇന്ത്യക്ക് വേണ്ടി സംഘടിപ്പിച്ച ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററിലെ താരം.
നേര്‍ത്ത ഗൗണ്‍ ധരിച്ച് രാധിക ചിത്രം വരയ്ക്കുന്ന തരത്തിലുള്ളതാണ് ചിത്രങ്ങളില്‍ അധികവും. റെഡ് ഗൗണില്‍ മാറിടവും തുടകളും പ്രദര്‍ശിപ്പിക്കുന്ന തരത്തിലുളള ചിത്രവും ഇക്കൂട്ടത്തിലുണ്ട്. മുട്ടിന് മുകളില്‍ ഇറക്കമുള്ള നേര്‍ത്ത വെള്ള ഗൗണില്‍ സെക്‌സി ലുക്കില്‍ ഇരിക്കുന്ന ചിത്രവുമുണ്ട്.
ബോളിവുഡ്, തമിഴ്, തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രമല്ല നിരവധി വിവാദങ്ങളില്‍ രാധിക നായികയായി. ലൈംഗീതയേക്കുറിച്ചുള്ള തുറന്ന് പറച്ചിലൂടെയാണ് വിവാദങ്ങളില്‍ രാധിക ആപ്‌തേ ഇടം പിടിക്കുന്നത്. വിവാദങ്ങളില്‍ രാധിക നിറഞ്ഞ് നിന്നു.
ഏറ്റവും ഒടുവില്‍ ഒരു തെന്നിന്ത്യന്‍ നടനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നായിരുന്നു രാധിക വാര്‍ത്തകളില്‍ നിറഞ്ഞത്. ‘എന്നെ ഇപ്പോള്‍ പിന്തുടരുന്നത് ഒരു തെന്നിന്ത്യന്‍ നടനാണ്. പലപ്പോഴും അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് താന്‍ ആഗ്രഹിച്ച് പോയിട്ടുണ്ട്. എന്നാല്‍ അയാളുടെ ഇമേജിനെ അത് സാരമായി ബാധിക്കും’, രാധിക പറഞ്ഞു.ഒരു ദിവസം രാത്രിയില്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ഈ നടന്‍ വന്നു. ഈ അപ്രതീക്ഷിത കൂടിക്കാഴ്ച്ചയില്‍ എനിക്ക് സന്തോഷം തോന്നി. ഒരു വലിയ നടന്‍ എന്ന നിലയ്ക്ക് ഞാന്‍ വളരെ മാന്യമായി സംസാരിച്ചു’, രാധിക പറയുന്നു.
സിനിമയേക്കുറിച്ചായിരുന്നു തങ്ങള്‍ സംസാരിച്ച് തുടങ്ങിയത്. അയാള്‍ മദ്യപിച്ചിരുന്നു. സംഭാഷണത്തിനിടെ തന്റെ ശരീരമാകെ അയാളുടെ കണ്ണുകള്‍ പരതുന്നുണ്ടായിരുന്നു. ഒപ്പം സംഭാഷണത്തില്‍ അശ്ലീല വാക്കുകളും കടന്നുവന്നു. രംഗം പന്തിയല്ലെന്ന് തിനിക്ക് മനസിലായെന്നും താരം പറയുന്നു.
അയാളോട് എഴുന്നേറ്റ് പോകാന്‍ പറയാന്‍ തനിക്ക് തോന്നിയില്ല. അതിന് പകരം തനിക്ക് നല്ല ക്ഷീണമുണ്ടെന്നും രാവിലെ മുതല്‍ ഷൂട്ടിംഗ് സ്ഥലത്തായിരുന്നുവെന്നും പറഞ്ഞു. എന്നിട്ടും അയാള്‍ക്ക് പോകാനുള്ള ഒരുക്കമില്ലായിരുന്നു.അന്ന് രാത്രിയില്‍ അയാള്‍ക്ക് തന്റെ മുറിയില്‍ കിടക്കണമെന്ന് പറഞ്ഞു. സാധ്യമല്ലെന്നും പെട്ടന്ന് റൂം വിട്ട് പോകണമെന്നും താന്‍ ആ നടനോട് ആവശ്യപ്പെട്ടു. തനിക്ക് വേണ്ടി ഒരുപാട് അവസരങ്ങള്‍ തരാന്‍ അയാള്‍ക്ക് സാധിക്കുനെന്ന് വരെ വാഗ്ദാനം ചെയ്‌തെന്നും രാധിക പറഞ്ഞിരുന്നു.
ഒടുവില്‍ ഗത്യന്തരമില്ലാതെ ഹോട്ടല്‍ അധികൃതരെ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ അയാള്‍ പ്രതികാര ഭാവത്തോടെ എഴുന്നേറ്റു. അയാള്‍ വിചാരിച്ചാല്‍ തന്നെ ഫീല്‍ഡ് ഔട്ടാക്കാന്‍ സാധിക്കും. ഓര്‍മ്മയിലിരിക്കട്ടെ എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. എന്നൊക്കെയായിരുന്നു രാധികയുടെ വെളിപ്പെടുത്തല്‍.
നഗ്ന രംഗങ്ങളിലെ അഭിനയത്തേക്കുറിച്ച് തുറന്ന് പറഞ്ഞാണ് രാധിക അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. തന്നിഷ്ട ചാറ്റര്‍ജിക്കെതിരായ അധിക്ഷേപത്തിനെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ഇവര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ്മാന്‍ എന്ന ചിത്രമാണ് രാധികയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അക്ഷയ് കുമാറിന്റെ ഭാര്യ കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുന്നത്. ജനുവരി 26ന് ചിത്രം തിയറ്ററിലെത്തും.