റഫാല്‍ കരാറിലെ ബിജെപി റിലയന്‍സ് കള്ളക്കളി പുറത്ത്!!! കറാറിന്റെ രേഖകള്‍ ഫ്രഞ്ച് പത്രം പുറത്ത് വിട്ടു

റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിനെ മോദിക്കും ബിജെപിക്കും വന്‍ തിരിച്ചടി നല്‍കി പുതിയ വെളിപ്പെടുത്തല്‍. കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമം മീഡിയ പാര്‍ട്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കരാര്‍ സംബന്ധിച്ച നിര്‍ണായക രേഖകളും തെളിവായി മാധ്യമം പുറത്തു വിട്ടിട്ടുണ്ട്.

കരാര്‍ നല്‍കിയ ഫ്രഞ്ച് കമ്പനി ഡാസൊ എവിയേഷന്റെ പ്രത്യേക താത്പര്യപ്രകാരമാണ് റിലായന്‍സിനെ പങ്കാളിയാക്കിയതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം ഇതോടെ പൊളിയുകയാണ്. മോദി സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റിലായന്‍സിനെ ഇന്ത്യന്‍ പങ്കാളിയാക്കിയതെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സോ ഒലോനദിന്റെ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴി തുറന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം, റഫേല്‍ ഇടപാടില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ സുപ്രീം കോടതി. റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കാമെന്നും പക്ഷേ വിവരങ്ങള്‍ കോടതിക്ക് കൈമാറാമല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. ബി.ജെ.പിയേയും മോദി സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയ റാഫേല്‍ കരാര്‍ സംബന്ധിച്ച ഹര്‍ജി അല്പം മുന്‍പാണ് സുപ്രീംകോടതി പരിഗണിച്ചത്.

എന്നാല്‍ കേസില്‍ എതിര്‍കക്ഷിയായി ചേര്‍ത്തിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണെന്നും എതിര്‍കക്ഷി പ്രധാനമന്ത്രി ആയതിനാല്‍ നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ.എം ജോസഫ്, എസ്.കെ കൗള്‍ എന്നിരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഡ്വ. വിനീത് ഡാണ്ടയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്..

യു.പി.എ സര്‍ക്കാരിന്റെ കാലത്തെ 126 വിമാനങ്ങള്‍ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറിലേക്കായിരുന്നു മോദി സര്‍ക്കാര്‍ നീങ്ങിയത്. പഴയ കരാറിന് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താല്‍ കരാറില്‍നിന്ന് പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ കരാറില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല. 58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്. സുപ്രീംകോടതി വിവരങ്ങള്‍ നല്‍കാന്‍ പറഞ്ഞതോടെ പുറത്ത് വരാന്‍ ഇരിക്കുന്നന്‍ രാജ്യത്തെ ഞെട്ടിക്കുന്ന വന്‍ അഴിമതി ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇത് വരുന്ന തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപിക്ക് വന്‍ തിരിച്ചടി തന്നെ ഉണ്ടാക്കും

Top