മതവികാരം വ്രീണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായതോടെ രഹ്ന ഫാത്തിമയ്ക്ക് മേല്‍ കുരുക്കു മുറുകുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലില്‍ ജീവനക്കാരിയാണ് ഇവര്‍. കേസ് വരുന്നതോടെ രഹ്നയ്‌ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും. രഹ്നയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ കമ്പനിയുടെ ഫേസ്ബുക്ക് പേജിലും ഓഫീസിലേക്കും നിരവധി തവണ വിളിച്ചിരുന്നു. അന്നൊക്കെ അവര്‍ രക്ഷപ്പെട്ടത് വ്യക്തി താല്പര്യങ്ങളും കമ്പനിയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന കാരണം പറഞ്ഞായിരുന്നു.
എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ക്രിമിനല്‍ കേസില്‍ ഇവര്‍ പ്രതിയുമായി. ഇപ്പോള്‍ അറസ്റ്റ് ചെയ്തതോടെ ബിഎസ്എന്‍എല്ലിന് നടപടി സ്വീകരിക്കാതിരിക്കാന്‍ പറ്റില്ല. രഹ്നയെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം രഹ്നയെ രക്ഷിക്കാന്‍ ബിഎസ്എന്‍എല്‍ ഓഫീസ് കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നുണ്ട്.
രഹ്നയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇവരെ സംരക്ഷിക്കുന്നതെന്നാണ് സൂചന. ഈ മാസം ശബരിമല ചവിട്ടാനെത്തിയാണ് രഹ്ന വാര്‍ത്തകളില്‍ നിറഞ്ഞത്. സദാചാര പോലീസിംഗിനെതിരായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിലും സജീവ പങ്കാളിയായിരുന്നു രഹ്ന ഫാത്തിമ.
അതിന്റെ പേരിലും അവര്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് പെണ്‍വാണിഭത്തിന് അറസ്റ്റിലായ രശ്മി നായരും രാഹുല്‍ പശുപാലനും ഇവരുടെ അടുത്ത സുഹൃത്തായിരുന്നു. ഇരുവരും അറസ്റ്റിലായതോടെ രഹ്ന ഇവരെ തള്ളിപ്പറഞ്ഞ് രക്ഷപ്പെട്ടു.