രഹന ഫാത്തിമയ്ക്ക് വേണ്ടി ഹാജരാകുന്നത് പാര്‍ട്ടി വക്കീല്‍; സിപിഎം അഭിഭാഷക സംഘടനയില്‍ അംഗം

പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സി.പി.എം പ്രവര്‍ത്തകനായ അഡ്വക്കേറ്റ്. പാര്‍ട്ടി പ്രവര്‍ത്തകനായ അരുണ്‍ദാസാണ് രഹ്ന ഫാത്തിമയ്ക്ക് വേണ്ടി ഹാജരാകുന്നത്.

സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയംഗവും സി.പി.എം മലയാലപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവുമാണ് അദ്ദേഹം. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസില്‍ പത്തനംതിട്ട കോടതിയില്‍ അരുണ്‍ദാസാണ് പാര്‍ട്ടിക്ക് വേണ്ടി ഹാജരാകാറുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുലാമാസ പൂജ സമയത്ത് രഹ്ന ഫാത്തിമയെയും മാദ്ധ്യമ പ്രവര്‍ത്തക കവിതയേയും പൊലീസിന്റെ ഹെല്‍മറ്റും രക്ഷാകവചവും അണിയിച്ച് ഐ.ജിയുടെ നേതൃത്വത്തില്‍ സന്നിധാനത്തിനു സമീപം നടപ്പന്തല്‍ വരെയെത്തിച്ചത് വിവാദമായിരുന്നു.
ആക്ടിവിസ്റ്റുകള്‍ക്ക് കയറാനുളള ഇടമല്ല ശബരിമലയെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രഹ്നയുമായി പൊലീസ് തിരികെപ്പോന്നത്. രഹ്നയ്ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് സി.പി.എം ആരാേപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടത്തെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നാണ് രഹ്ന ഫാത്തിമയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

Top