ആരാധകരുടെ കുത്തൊഴുക്കിൽ അഹങ്കാരം!!!രഹ്ന ഫാത്തിമ വെല്ലുവിളിക്കുന്നു

ഫെയ്‌സ്ബുക്കിൽ എനിക്ക് കഴിഞ്ഞ ദിവസം ഒരുലക്ഷം ഫോളോവേഴ്‌സ് കവിഞ്ഞു ‘എന്ന വെളിപ്പെടുത്തലുമായി രഹനെ ഫാത്തിമ രംഗത്ത്..ആരാധകരുടെ കുത്തൊഴുക്കിൽ അഹങ്കാരമെന്നു ചിലർ…


രഹ്ന ഫാത്തിമയുടെ പോസ്റ്റ് :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാൻ ഏറ്റവും കൂടുതൽ ആക്രമണം നേരിട്ടിട്ടുള്ളതും, എന്റെ വൈബ് ഉള്ള കൂടുതൽ ആളുകളെ കണ്ടെത്തിയിട്ടുള്ളതും ഇതേ സൈബർ ഇടത്തിൽ നിന്ന് തന്നെയാണ്. പലവട്ടം തനിച്ചു പരിഹരിക്കാൻ പറ്റാത്തവിധം പ്രശ്നങ്ങളിൽ അകപ്പെട്ടപ്പോഴും എന്നെ മാനസികമായും സാമ്പത്തികമായും പിന്തുണ തന്ന് താങ്ങി നിർത്തിയവരും ഈ സൈബർ ഇടത്തിൽ കൂടി മാത്രം പരിചയം ഉള്ളവർ ആണ്. അത് കൊണ്ട് ഒക്കെ കൂടിയാണ് 10കൊല്ലത്തിനിടക്ക് പലവട്ടം എന്റെ പ്രൊഫൈൽ സദാചാരവാദികളും ഹിന്ദു/മുസ്ളീം ഫണ്ടമെന്റലിസ്റ്റുകളും റിപ്പോർട്ട് ചെയ്തു പൂട്ടിച്ചിട്ടും എനിക്ക് എന്റെ ആശയങ്ങളും ഫീലിംഗ്സുകളും സത്യസന്ധമായി പങ്കുവെക്കാൻ ഇത് മാത്രമാണ് മീഡിയം എന്ന തിരിച്ചറിവിൽ വീണ്ടും വർദ്ധിത വീര്യത്തോടെ ഇവിടേക്ക് തന്നെ തിരിച്ചെത്തുന്നത്.

2009ഇൽ മട്ടാഞ്ചേരിയിൽ ഉള്ള അടിപിടിയും വഴക്കും കേസുകളും ആയി നടന്ന രണ്ടു സുഹൃത്തുക്കൾ പഴയ ജീവിത രീതി അവസാനിപ്പിച്ചു ചെറിയ ഒരു ബിസിനസ്‌ തുടങ്ങാനും സമാധാനപരമായ കുടുംബ ജീവിതം നയിക്കാനും ആഗ്രഹിച്ചു അവരുടെ ഉമ്മമാരെയും കൂട്ടി എന്നോട് സഹായം ആവശ്യപ്പെട്ട് വരുന്നു. അവർക്ക് ആലപ്പുഴയിലെ ഒരു വട്ടിപലിശക്കാരൻ ഒരുലക്ഷം രൂപ പലിശക്ക് കൊടുക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും എന്റെ ബ്ലാങ്ക് ചെക്ക് ജാമ്യം ആയി കൊടുത്താൽ അത് ലഭിക്കും എന്നും, അവർ ബിസിനസ് ചെയ്തു പെട്ടെന്ന് തന്നെ കടം വീട്ടികൊള്ളാമെന്നും മറ്റാരും അവരെ സഹായിക്കാൻ ഇല്ല എന്നും കരഞ്ഞു പറയുന്നു. അതിൻ പ്രകാരം എന്റെ ചെക്കുമായി അവർ പോയി ഒരുലക്ഷം പലിശക്ക് എടുക്കുകയും 60000രൂപയോളം മുതലിലേക്കും പലിശയും മുടങ്ങാതെ തിരിച്ചു അടക്കുകയും ചെയ്യുന്നു. അതിന് ശേഷം ഓഫ് സീസണിൽ ബിസിനസിൽ പ്രോബ്ലെം വരികയും പൈസ അടവ് മുടങ്ങുകയും ചെയ്‌തു. അപ്പോഴാണ് പലിശക്കാരൻ യഥാർഥ സ്വഭാവം കാണിച്ചത്, അപ്‌ഡേറ്റ്സ് ഒന്നും അറിയതിരുന്ന എന്റെ വീട്ടിൽ അവർ വന്നു ബഹളം വെക്കുകയും, നേരിട്ട് പരിചയം പോലും ഇല്ലാതിരുന്നിട്ടും പെണ്ണ് ആയതിനാലും ഗവണ്മെന്റ് ജോലി ഉള്ളതിനാലും എന്റെ പേരിൽ 2010ഇൽ ആലപ്പുഴയിൽ ബ്ലാങ്ക് ചെക്കിൽ 2ലക്ഷം എഴുതി ചേർത്തു ചെക്ക് കേസ് കൊടുക്കുകയും ചെയ്തു. പലിശക്ക് വാങ്ങിയവർക്ക് എതിരെ കേസിന് പലിശക്കാരൻ പോയില്ല. യഥാർത്ഥത്തിൽ പലിശക്ക് എടുത്ത എന്റെ സുഹൃത്തുക്കൾ 40തിനായിരം മാത്രമേ തിരിച്ചു കൊടുക്കാൻ ഉള്ളൂ എന്ന് പറയുകയും കേസ് അവർ നടത്തിക്കൊള്ളാം എന്നേൽക്കുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം കേസ് എനിക്ക് എതിരായി വിധി വന്നപ്പോൾ ആണ് ഞാൻ അറിഞ്ഞത്. ഹൈക്കോടതിയിൽ പോയെങ്കിലും എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം കിട്ടിയില്ല. 2017ഇൽ എന്റെ കുറച്ചു fbസുഹൃത്തുക്കൾ ചേർന്ന് കുറച്ചു രൂപ കേസ് സെറ്റിൽ ചെയ്യുന്നതിന് പിരിച്ചു നൽകുകയും അതിൽ നിന്ന് 50തിനായിരം രൂപ കൊടുത്തു കോടതിക്ക് പുറത്തു വെച്ചു ആ പലിശക്കാരന് സെറ്റിൽ ആക്കുകയും ചെയ്തതാണ്. ആ സമയത്തു ഞാൻ ഒരു ഓപ്പറേഷൻ ആയി ഹോസ്പിറ്റലിൽ ആയിരുന്നു. സെറ്റിൽമെന്റിന് പോയ സുഹൃത്തുക്കൾ അന്ന് രേഖ ആക്കി വാങ്ങിയില്ല എന്നതാണ് തെറ്റ്.

ശബരിമല കേസുമായി ബന്ധപ്പെട്ടു എന്റെ പേര് ഉയർന്നു വന്ന സാഹചര്യത്തിൽ സംഘി ആയിരുന്ന ആ പലിശക്കാരൻ വിധി വന്നും സെറ്റിൽ മെന്റ് കഴിഞ്ഞും 2വർഷത്തിന് ശേഷം വീണ്ടും കേസ് കുത്തിപൊക്കി കൊണ്ട് വന്നു എനിക്കെതിരെ വാറണ്ട് സമ്പാദിച്ചു. വീണ്ടും റിവ്യൂ സാധ്യമല്ലാത്തതിനാൽ ആ കേസ് അവസാനിപ്പിക്കാൻ ആണ് ഞാൻ കഴിഞ്ഞ ദിവസം ആലപ്പുഴ കോടതിയിൽ പോയത്. എന്റെയും കേസിന്റെയും സാഹചര്യങ്ങൾ അറിയാമായിരുന്ന fbസുഹൃത്തുക്കൾ തന്നെയാണ് വീണ്ടും എനിക്കായി ഞാൻ ട്രാപ്പ് ചെയ്യപ്പെട്ട ആ കേസിൽ നിന്ന് ഊരിപോരാൻ പൈസ പിരിവെടുത്തു സഹായിച്ചത്. എനിക്കെതിരെ ഇത്രയും ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ വരെ ഉണ്ടായിട്ടും, കൂടെനിൽക്കുന്നു എന്നു വിശ്വസിപ്പിച്ചിരുന്നവർ പുറത്തു എന്നെ പറ്റി പരദൂഷണം പറഞ്ഞു പരത്തിയിട്ടും ,കൂട്ടുകാരായി നടിച്ചു കൂടെ നടന്നവർ എന്നെയോ എന്റെ രാഷ്ട്രീയത്തെയോ മനസിലാകാതെ അപവാദ പ്രചരണങ്ങൾ ആയി നടക്കുമ്പോഴും, വളരെ ദൂരെ ആയിട്ടും fb പോസ്റ്റുകളും കമന്റുകളും വഴി മാത്രം എന്നെ പരിചയമുള്ള വളരെ ചുരുക്കം മാത്രം നേരിൽ കണ്ടിട്ടുള്ള എന്റെ ഫെയ്‌സ്ബുക്ക് സൗഹൃദങ്ങൾ തന്നെയാണ് ഈ അവസരത്തിലും എന്നോടൊപ്പം നിന്നത്. എന്നെ സഹായിച്ചവർ എന്നോട് ആകെ ആവശ്യപ്പെട്ടത് തളർന്ന് പോകരുതെന്നും ഞാൻ എന്താണോ അങ്ങനെ തന്നെ തുടരണം എന്നുമാണ്.

സദാചാര വാദികളെ… നിങ്ങൾ എത്ര മാത്രം എന്നെ ഒതുക്കാനോ തകർക്കാനോ ചട്ടം പഠിപ്പിക്കാനോ ശ്രമിച്ചാലും കൂടുതൽ പോരാട്ട വീര്യത്തോടെ ഞാൻ തിരിച്ചു വരുകതന്നെ ചെയ്യും. നിങ്ങൾക്ക് ആകെ ചെയ്യാവുന്നത് എന്നെ അവഗണിക്കുക അല്ലെങ്കിൽ എന്റെ വഴിക്ക് വിടുക മാത്രമാണ്.

Top