തിരുവല്ല: സ്വന്തം നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്്ന ഫാത്തിമയ്ക്കെതിരേ കേസെടുത്തു. സമൂഹമാധ്യമങ്ങളിലാണ് രഹ്നയുടെ പേരിലുള്ള വീഡിയോ പ്രചരിച്ചത്. രഹ്നയ്ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.തിരുവല്ല ബാറിലെ അഭിഭാഷകനും ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ. വി. അരുണ്‍ പ്രകാശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി, സ്വന്തം നഗ്ന ശരീരത്തില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചേര്‍ന്ന് ചിത്രം വരയ്ക്കുന്നത് പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് തന്റെ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. രഹ്ന തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും പറയുന്നു.
അര്‍ധ നഗ്നയായി ചാളക്കറി ഉണ്ടാക്കുന്നതായി രണ്ട് മാസം മുമ്പ് പ്രചരിച്ച രഹ്നയുടെ മറ്റൊരു വീഡിയോ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു.ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനായി വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ പമ്പയില്‍ നിന്നു വലിയ നടപ്പന്തല്‍ വരെ എത്തുകയും ഭക്തരുടെ അതിശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടതായും വന്നിരുന്നു.ആ സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു രഹ്നയ്ക്കെതിരേ ഉയര്‍ന്നത്.
രണ്ട് മാസം മുമ്പ് ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്നു പിരിച്ചു വിടുകയും ചെയ്തിരുന്നു. കേവലം പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ മൂല്യച്യുതിക്ക് ഇടയാക്കുമെന്നും അതിനാലാണ് പരാതി നല്‍കിയതെന്ന് അരുണ്‍ പ്രകാശ് പറഞ്ഞു.ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവും ഐറ്റി ആക്ട് പ്രകാരവുമാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കുന്നതെന്ന് തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് പറഞ്ഞു, നടപടിയെടുക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നു വീഴ്ച സംഭവിച്ചാല്‍ തുടര്‍ നടപടികള്‍ക്കായി കോടതിയെ സമീപിക്കുമെന്നും അരുണ്‍ പ്രകാശ് വ്യക്തമാക്കി.