ഇത്തവണ ശബരിമല കയറും!! സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് രഹന ഫാത്തിമ ഐ ജി ഓഫീസിൽ.

കൊച്ചി:ഇത്തവണ ശബരിമല കയറും എന്ന ഉറച്ച് വിശ്വാസത്തിലാണ് രഹ്ന ഫാത്തിമ .ശബരിമലയിൽ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ടു രഹന ഫാത്തിമ കൊച്ചി ഐജി ഓഫിസിലെത്തി. ഇത്തവണ ശബരിമലയ്ക്ക് പോകാൻ സാധിക്കുമെന്നാണ് കരുതുന്നത് എന്ന് രഹന മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് തീരുമാനം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞു. നാട്ടിൽ നിലവിലിരിക്കുന്ന നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്കു പോകുന്നതെന്നും മലകയറാൻ അവകാശമുണ്ടെന്നും റഹന പറഞ്ഞു. കഴിഞ്ഞതവണ പോയതും നേരായ വഴിയിലൂടെ തന്നെയാണെന്നും രഹന ഫാത്തിമ കൂട്ടിച്ചേർത്തു.

ജന്മദിനമായ നവംബർ 26 ന് മാലയിടാമെന്നാണ് കരുതുന്നത്. സുരക്ഷ സംബന്ധിച്ച അറിയിപ്പ് വന്നശേഷമാകും തീരുമാനമെടുക്കുക. കുടുംബവുമൊത്താകും ഇത്തവണ ശബരിമലയ്ക്ക് പോകുന്നതെന്നും രഹന കൂട്ടിച്ചേർത്തു.കഴിഞ്ഞ മണ്ഡലകാലത്തും രഹ്ന ഫാത്തിമ പൊലീസിന്റെ സഹായത്തോടെ ശബരിമലയിൽ കയറാൻ ശ്രമിച്ചിരുന്നു . എന്നാൽ ഭക്തരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻമാറേണ്ടി വന്നു . ശബരിമലയില്‍ പ്രവേശിക്കാന്‍ തനിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും,ഐ ജി മനോജ് എബ്രഹാമുമാണെന്ന് പിന്നീട് രഹ്ന ഫാത്തിമ വെളിപ്പെടുത്തിയിരുന്നു .

Top