ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടെ ഓഫീസിതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിഎസ്എൻഎൽ. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയാണ് രഹ്നയെങ്കിലും ഓഫീസിനു പുറത്തുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഓഫീസിനുപുറത്ത് സ്വന്തം നിലയ്ക്ക് നടത്തുന്ന പ്രവർത്തനങ്ങള്‍ക്ക് രഹ്ന മാത്രമായിരിക്കും ഉത്തരവാദി. ഓഫീസിനുപുറത്ത് ഔദ്യോഗിക പ്രവർത്തന സമയത്തല്ലാതെ അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കോ രേഖാമൂലം നൽകിയ ചുമതലകളിൽ ഉൾപ്പെടാത്ത പ്രവർത്തനങ്ങൾക്കോ ബിഎസ്എൻഎല്ലിന് ഉത്തരവാദിത്തമില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags: rahna fathima