രഹ്നാ ഫാത്തിമയ്ക്കെതിരായ പോക്സോ കേസ്: കൂടുതൽ തെളിവുകൾ കണ്ടെടുത്ത് പോലീസ്.രഹ്നയുടെ പ്രവർത്തി ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ

കൊച്ചി: രഹ്ന ഫാത്തിമ പ്രതിയായ പോക്സോ കേസിൽ പോലീസ് കൂടുതൽ തെളിവെടുപ്പ് നടത്തി.പനമ്പിള്ളി നഗർ ബി എസ് എൻ എൽ ക്വാർട്ടേഴ്സിലെത്തിച്ചാണ് തെളിവെടുത്തത്.ഒരു ടാബും പിടിച്ചെടുത്തിട്ടുണ്ട്. നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് രഹ്നയ്ക്കെതിരെ കേസ്സെടുത്തത്.

രഹ്ന ഫാത്തിമയുടെ പ്രവർത്തി ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതിയും, സുപ്രിം കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് രഹ്ന പോലീസിൽ കീഴടങ്ങിയത്. പനമ്പിള്ളി നഗർ ബി എസ് എൻ എൽ ക്വാർട്ടേഴ്സിലെ താമസ സ്ഥലത്ത് വച്ചാണ് രഹ്ന മക്കളെ കൊണ്ട് സ്വന്തം നഗ്നശരീശത്തിൽ ചിത്രം വരപ്പിച്ചത്.പിന്നീടിത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.ഈ ക്വാർട്ടേഴ്സിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ ഇവിടെ നിന്നും ഒരു ടാബും പിടിച്ചെടുത്തു.


ബോഡി ആൻ്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടിലാണ് പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചത്. പോക്സോ നിയമത്തിലെ 13, 14, 15 വകുപ്പുപ്പുകൾ, ഐ ടി ആക്ടിലെ 67 ബി(ഡി ) ബാലനീതി നിയമത്തിലെ 75 വകുപ്പുകൾ പ്രകാരമാണ് കേസ്.എറണാകുളം സൗത്ത് സി ഐ കെ ജി അനീഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.രഹ്ന ഫാത്തിമയുടെ പ്രവർത്തി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിൻ്റെ പരിധിയിൽ വരുമെന്ന് സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു. ചിത്രം വരയ്ക്കാൻ ഉപയോഗിച്ച ബ്രഷും, ചായങ്ങളും, ഡിജിറ്റൽ ഉപകരണങ്ങളും നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.

Top