ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയുടെ എറണാകുളത്തെ വീട് അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇന്ന് രാവിലെയാണ് രഹ്ന ഫാത്തിമയും ഭര്‍ത്താവും ശബരിമലയിലേക്ക് യാത്ര തുടങ്ങിയത് കനത്ത പോലീസ് കാവലിലാണ് ഇവര്‍ പമ്പ കടന്ന് വലിയ നടപ്പന്തല്‍ വരെ എത്തിച്ചേര്‍ന്നത്. ഇരുമുടിക്കെട്ടുമായി യാത്ര നടത്തിയ ഇവലരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അക്രമി സംഘം വീട് അടിച്ചു തകര്‍ത്തത്.
എറണാകുളം പനമ്പള്ളി നഗറിലെ വീടാണ് ബൈക്കിലെത്തിയ ഒരു സംഘം അടിച്ചു തകര്‍ത്തത്. വീടിന്റെ ജനല്‍ ചില്ലുകളും മറ്റു വീട്ടുപകരണങ്ങളും തകര്‍ത്തിട്ടുണ്ട്. സംഘപരിവാറുമായി ബന്ധമുള്ളവരാണ് അക്രമികളെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. വ്യാപകമായ ഭീഷണിയാണ് ഫേസ്ബുക്കില്‍ ഉല്‍പ്പെടെ രഹ്നക്കെതിരെ ഉയരുന്നത്. വധ ഭീഷണി അടക്കം വന്നു കഴിഞ്ഞു