കോട്ടയം മുന്‍ എസ്.പി കുടുക്കിൽ ..രഹ്ന ബന്ധുവല്ലെന്ന് വി.എം മുഹമ്മദ് റഫീഖ് ; മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി:കെവിന്റെ ദുരഭിമാനക്കൊലപാതകത്തില്‍ പ്രതികരണവുമായി കോട്ടയം മുന്‍ എസ്.പി വി.എം മുഹമ്മദ് റഫീഖ്. മുഖ്യപ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്ന തന്റെ ബന്ധുവാണെന്ന എ.എസ്.ഐയുടെ വെളിപ്പെടുത്തല്‍ റഫീഖ് നിഷേധിച്ചു. കെവിനെ തട്ടിക്കൊണ്ടു പോയത് ഏറെ വൈകിയാണ് താന്‍ അറിഞ്ഞത്. വാര്‍ത്ത അറിഞ്ഞ് മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചു അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു.തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. കോട്ടയം ജില്ലയിലും കൊല്ലം ജില്ലയിലോ തനിക്ക് ബന്ധുകളില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ച എ.എസ്.ഐയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും. ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരേയും സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കും. ആരോപത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു.

മുഹമ്മദ് റഫീഖ് രഹ്നയുടെ ബന്ധുവാണെന്ന് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിന്റെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. കെവിനെ തട്ടിക്കൊണ്ട് പോയവരെ സഹായിച്ചതിന് എ.എസ്.ഐ ബിജുവിനേയും പോലീസ് ഡ്രൈവര്‍ അജയകുമാറിനേയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരോപണവിധേയനായ എസ്.പിയെ സ്ഥലം മാറ്റുക മാത്രമാണ് നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് കോട്ടയം എസ്.പിക്കെതിരായ ആരോപണം എ.എസ്.ഐ കോടതിയില്‍ ഉന്നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കെവിന്‍ വധക്കേസില്‍ കോടതിയില്‍ പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചില ഭാഗങ്ങള്‍ പ്രതികളെ സഹായിക്കുന്നതാണെന്ന് ആരോപണം. കെവിനെ പ്രതികള്‍ പുഴയിലേക്ക് ഓടിച്ചിറക്കിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മര്‍ദനമേറ്റ് അവശനായി കിടന്നയാള്‍ക്ക് എങ്ങനെയാണ് പുഴയിലേക്ക് ഓടാന്‍ സാധിക്കുക എന്ന ചോദ്യം ന്യായമായും ഉയരുന്നു. സ്വന്തമായി ഓടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അയാള്‍ക്ക് കാര്യമായി മര്‍ദനമേറ്റിട്ടില്ല എന്ന വാദം ഉയര്‍ത്തി പ്രതിഭാഗത്തിന് നേരിടാനാകും. അങ്ങനെയൊരു വാദം ഉയര്‍ന്നാല്‍ കേസ് ദുര്‍ബലമാവുകയും ചെയ്യും.കെവിൻ രക്ഷപെടാൻ ഓടിയപ്പോൾ ആറ്റിൽ വീൺ മരിച്ചു എന്നാണ്‌ പോലീസിന്റെ തിരകഥ. ഇതോടെ കൊലപാതകം എന്ന നിലയിൽ നിന്നും കേസ് മർദ്ദനം, എന്നും അക്രമണം എന്ന രീതിയിലേക്കും മാറും. കെവിൻ വെള്ളത്തിൽ സ്വയം ചാടി മരിച്ചു എന്ന രീതിയിലേക്ക് കേസ് വരികയാണ്‌. എന്നാൽ കെവിനേ ബന്ധിച്ചാണ്‌ വാഹനത്തിൽ കൊണ്ടുപോയതെന്ന് മൊഴിയുണ്ട്. ബന്ധിച്ച ആൾ എങ്ങിനെ വാഹനത്തിൽ നിന്നും രക്ഷപെട്ട് ഓടും. കെവിനേ കെട്ടിയിട്ട് വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു എന്ന ആരോപണം നിലനില്ക്കവേയാണ്‌ അന്വേഷണം അപകടമാണ്‌ എന്നി നിലയിലേക്ക് പോകുന്നത്.

മുഹമ്മദ് റഫീഖ് രഹ്നയുടെ ബന്ധുവാണെന്ന് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിന്റെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. കെവിനെ തട്ടിക്കൊണ്ട് പോയവരെ സഹായിച്ചതിന് എ.എസ്.ഐ ബിജുവിനേയും പോലീസ് ഡ്രൈവര്‍ അജയകുമാറിനേയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരോപണവിധേയനായ എസ്.പിയെ സ്ഥലം മാറ്റുക മാത്രമാണ് നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് കോട്ടയം എസ്.പിക്കെതിരായ ആരോപണം എ.എസ്.ഐ കോടതിയില്‍ ഉന്നയിച്ചത്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നേരിടുകയാണ് മുഹമ്മദ് റഫീഖ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് മുഹമ്മദ് റഫീഖിനെതിരായ വകുപ്പുതല അന്വേഷണം. കെവിനെ കാണാതായ സംഭവം വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ മുഖ്യമന്ത്രി അന്വേഷണത്തിന് എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഡി.വൈ.എസ്.പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു എസ്.പിയുടെ മറുപടി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്വേഷണം തുടങ്ങിയിരുന്നില്ല.അതിനിടെ കെവിന്‍ കേസില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിസിആര്‍ബി ഡി.വൈ.എസ്.പി ഗിരീഷ് പി. സാരഥിയെയാണ് മാറ്റിയത്. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന പരായി നല്‍കിയതും ഇയാള്‍ തന്നെയായിരുന്നു.

കെവിന്‍ ഓടിപ്പോയി എന്ന മൊഴിയില്‍ പ്രതികള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഇതിന്റെയര്‍ഥം കെവിന് കാര്യമായ പരിക്ക് ഇല്ലായിരുന്നു എന്നു തന്നെയാണ്. ഇപ്പോള്‍ പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മരിക്കുമെന്ന ഉദേശത്തോടെ പുഴയിലേക്ക് ഓടിച്ചു വിട്ടുവെന്നും പുഴയില്‍ വീണ് വെള്ളം കുടിച്ചു മരിച്ചു എന്നുമാണുമുള്ളത്. സ്വന്തമായി ഓടിപ്പോകാന്‍ കഴിയുന്നയാള്‍ രക്ഷപ്പെട്ടുകാണുമെന്നു കരുതിയെന്നും മരിക്കണമെന്ന ഉദേശമില്ലായിരുന്നുവെന്നും പ്രതിഭാഗ വാദത്തിന് ശക്തി പകരുന്നതാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

 

Top