രാഹുല്‍ ഈശ്വറിന് ജാമ്യം; ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ചികിത്സയിലാണ് രാഹുല്‍

റാന്നി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അയ്യപ്പധര്‍മ്മസേന പ്രസിഡന്റും തന്ത്രി കുടുംബാംഗവുമാണ് രാഹുല്‍ ഈശ്വര്‍.

ശബരിമല നടതുറന്ന ഒക്‌ടോബര്‍ 17 നാണ് പ്രതിഷേധത്തെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലാകുന്നത്. ആന്ധ്രയില്‍ നിന്നു വന്ന സംഘത്തിലെ മാധവി എന്ന യുവതിയെ മലകയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, തന്നെ കള്ളക്കേസില്‍ കുടുക്കിയാണ് അറസ്റ്റ് ചെയ്തതെന്നും ട്രാക്ടറില്‍ ടാര്‍പൊളിന്‍ കൊണ്ടു മൂടിയാണു കൊണ്ടു പോയതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനിടെ നടുവിന്റെ ആരോഗ്യം പ്രശ്‌നത്തെ തുടര്‍ന്ന് രാഹുലിനെ തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഈശ്വറിനോടൊപ്പം 16 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Top