
വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും റോഡ് ഷോ തുടങ്ങി. 2 കിലോമീറ്ററാണ് റോഡ് ഷോയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്.ഇതോടെ അണികളെല്ലാം ആവേശത്തിലാണ്. ആയിരങ്ങളാണ് വെയിൽ പോലും കണക്കിലെടുക്കാതെ രാഹുലിനെ കാണാൻ എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട് ജില്ലാ കളക്ടർക്ക് മുമ്പാകെ അൽപ്പം മുമ്പാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ ആവേശത്തോടെ മുസ്ലീംലീഗ് പ്രവര്‍ത്തകരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതോടെ ജനസാഗരമാണ് വയനാട്ടിൽ. റോഡ് ഷോയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാൽ,മുല്ലപ്പള്ളിയടക്കം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും തുറന്ന വാഹനത്തിലുണ്ട്.