രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി; ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി; ടി സിദ്ധിഖ് പിന്മാറാന്‍ സമ്മതമറിയിച്ചു

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി. ഇക്കാര്യം രാഹുല്‍ഗാന്ധിയുമായി സംസാരിച്ചു. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ഗാന്ധിക്ക് താല്‍പര്യമുണ്ട്. വയനാട്ടില്‍ ടി സിദ്ധിഖുമായി സംസാരിച്ചു.സിദ്ധിഖ് പിന്മാറാമെന്ന് അറിയിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യും.രാഹുല്‍ഗാന്ധിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ചെന്നിത്തലയും ആവശ്യപ്പെട്ടു.

Top