രാഹുല്‍ ഗാന്ധി എന്നാല്‍ ഒരു നാണക്കേട്.ബഹുമാനിക്കാൻ കഴിയില്ല.രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി!

ന്യുഡൽഹി : രാഹുല്‍ ഗാന്ധി എന്നാല്‍ ഒരു നാണക്കേട് ആണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ ആണ് സ്മൃതി ഇറാനി ഇങ്ങനെ തുറന്നടിച്ചത് . ഒരു നാണക്കേടിനെ കുറിച്ച് അതിശയോക്തി തോന്നുന്നത് തന്നെ വിരോധാഭാസമാണ്.കുടിയേറ്റ തൊഴിലാളികളെ കാണാന്‍ രാഹുല്‍ ഗാന്ധി തെരുവിലേക്ക് ഇറങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് എത്തിയിരുന്നു . കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത് ഇതേ വിഷയത്തിലാണ് .

രാഹുല്‍ ഗാന്ധിയെ കുറിച്ചുളളത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് തനിക്ക് ബഹുമാനത്തിന്റെ ഒരു തരി പോലും അവശേഷിക്കുന്നില്ല. നിങ്ങള്‍ക്ക് പ്രായം അന്‍പത് വയസ്സില്‍ എത്തുകയും അത് വരെ കാര്യക്ഷമമായി ഒന്നും ചെയ്യാന്‍ സാധിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ ആരില്‍ നിന്നും ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും സ്മൃതി പറഞ്ഞു. നാണക്കേടായ രാഹുൽ ഗാന്ധിയെ ബഹുമാനിക്കാൻ കഴിയില്ല എന്നും സ്മൃതി ഇറാനിപ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീരവ് മോദിയേയും വിജയ് മല്യയേയും രാജ്യം വിടാന്‍ ബിജെപി സര്‍ക്കാര്‍ സഹായിച്ചു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചത് കൊണ്ടാണോ ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്ന ചോദ്യത്തിന് അത് കളവാണെന്നാണ് സ്മൃതി ഇറാനി മറുപടി നല്‍കിയത്. മാത്രമല്ല കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജ്യത്തെ കൊളളയടിച്ചവരെ നാട് വിടാന്‍ സഹായിച്ചിട്ടുളളത് എന്നും സ്മൃതി ഇറാനി ആരോപിച്ചു.രാഹുല്‍ ഗാന്ധിയുടേത് വെറും നാടകമാണ് എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചത്. തൊഴിലാളികള്‍ക്കൊപ്പം ഇരിക്കുന്നതിന് പകരം രാഹുല്‍ അവര്‍ക്കൊപ്പം പെട്ടിയുമെടുത്ത് നടക്കട്ടെ എന്നും നിര്‍മല സീതാരാമന്‍ പരിഹസിച്ചു. നിര്‍മല സീതാരാമന് എതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ധനമന്ത്രി മാപ്പ് പറയണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Top