ന്യുഡൽഹി :രാഹുൽ ഗാന്ധി കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തും.ഉടൻ വരില്ല .പാർട്ടിയിലെ പ്രതിയോഗികളെ ഒതുക്കിയതിനുശേഷം തിരിച്ചുവരും. കോണ്‍ഗ്രസിനെ ഘട്ടം ഘട്ടമായി ശക്തമാക്കിയ ശേഷം തിരിച്ചുവരവാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കുടുംബാധിപത്യത്തിന്റെ വേരുകള്‍ കോണ്‍ഗ്രസിലുണ്ട്. ഇത് താന്‍ അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ വീണ്ടും സജീവമാകുമെന്ന് രാഹുലിന് അറിയാം. അതുകൊണ്ട് കഴിവുള്ളവരെ തന്റെ ടീമിന്റെ ഭാഗമാക്കി ആ വാദങ്ങള്‍ പൊളിക്കാനാണ് രാഹുല്‍ താല്‍പര്യപ്പെടുന്നത്. കഴിവില്ലാതെ കുടുംബപേര് കൊണ്ട് മാത്രം കോണ്‍ഗ്രസില്‍ ഇടം കണ്ടെത്താനാവുമെന്ന തെറ്റിദ്ധാരണയാണ് രാഹുല്‍ പൊളിക്കാന്‍ ഒരുങ്ങുന്നത്.
രാഹുല്‍ ശക്തമായി തിരിച്ചെത്തുമെന്ന് കണ്ടത് കൊണ്ടാണ് സീനിയര്‍ നേതാക്കള്‍ സോണിയാ ഗാന്ധിയെ കളത്തിലിറക്കിയത്. യഥാര്‍ത്ഥത്തില്‍ രാഹുലും സോണിയയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഗുലാം നബി ആസാദ്, മനു അഭിഷേക് സിംഗ്വി, കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ നിലനില്‍പ്പിനായി പാര്‍ട്ടിയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ഇവരെ ഒതുക്കാന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുടങ്ങണമെന്നാണ് രാഹുലിന്റെ ആവശ്യം. ദേശീയ തലത്തില്‍ ഇവരെല്ലാം കരുത്ത് ചോര്‍ന്നവരാണ്. സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ പിന്തുണ കാണിച്ചാണ് അഹമ്മദ് പട്ടേലിനെ പോലുള്ളവര്‍ പിടിച്ച് നില്‍ക്കുന്നത്.
തിരഞ്ഞെടുപ്പ് ചുമതല കര്‍ശന ഉപാധികളോടെ ഇവര്‍ക്ക് നല്‍കും. കോണ്‍ഗ്രസ് വിജയിച്ചിട്ടില്ലെങ്കില്‍ ഇവരെ ഉപദേശ സമിതിയിലേക്ക് മാറ്റുമെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്. മുതിര്‍ന്ന നേതാക്കള്‍ക്ക് വൈകാതെ തന്നെ മധ്യപ്രദേശിന്റെ ചുമതലയാണ് നല്‍കുന്നത്. അതേസമയം യുവനേതാക്കള്‍ തിരിച്ചുവരാന്‍ ആവശ്യപ്പെട്ടെങ്കിലും കാത്തിരിക്കാനാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. കുടുംബാധിപത്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ സ്ഥാനം ലഭിക്കുന്ന രീതി അവസാനിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ജനപിന്തുണ ഉള്ളവര്‍ക്ക് മാത്രം നേതൃനിരയില്‍ സ്ഥാനം നല്‍കാനാണ് ശ്രമം. യുപിഎ സര്‍ക്കാരിന്റെ ഭാഗമാവുകയും, പിന്നീട് പാര്‍ട്ടി പേരുദോഷം ചാര്‍ത്തി കൊടുക്കുകയും ചെയ്തവരെയാണ് തിരഞ്ഞ് പിടിച്ച് ഒതുക്കുന്നത്.
രാഹുല്‍ അവസാന പടയൊരുക്കത്തിനുള്ള ശ്രമത്തിലാണ്. 2014ല്‍ നരേന്ദ്ര മോദി മുന്നോട്ട് വെച്ച പ്രധാന പ്രചാരണം ഗുജറാത്ത് മോഡലായിരുന്നു. അത് ക്ലിക്കാവുകയും ചെയ്തു. അത്തരത്തില്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ഒരു മോഡലാണ് രാഹുല്‍ പ്ലാന്‍ ചെയ്തത്. കോണ്‍ഗ്രസ് മോഡലായി ഇത്തരത്തിലൊന്ന് അറിയപ്പെടുകയും ചെയ്തു. രാജസ്ഥാനില്‍ ഭില്‍വാരയില്‍ രാഹുലിന്റെ ഇടപെടലാണ് വിജയകരമായത്. ഛത്തീസ്ഗഡും, പഞ്ചാബും ഇത്തരത്തില്‍ കോവിഡിനെ ശക്തമായി കീഴടക്കി. സാം പിത്രോഡയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഏകോപിപ്പിച്ചത്.
പഞ്ചാബിന്റെ ചുമതല നവജ്യോത് സിദ്ദുവിന് നല്‍കാനുള്ള സാധ്യത വളരെ കൂടുതലാണ്. നേരത്തെ സിദ്ദു പ്രിയങ്കയെയും സോണിയയെയും നേരിട്ട് കണ്ടിരുന്നു. അമരീന്ദര്‍ സിംഗിന് പ്രായാധിക്യം കൂടുതലാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അദ്ദേഹമായിരിക്കില്ല. സിദ്ദുവിനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അടക്കം പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇതിന് രാഹുല്‍ തല്‍ക്കാലം അനുമതി നല്‍കിയിട്ടില്ല. ക്യാപ്റ്റനുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമുണ്ടാവൂ.