Herald Special report
ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കൊണ്ഗ്രെസ് അധ്യക്ഷനായി തെരഞ്ഞെടുത്തത് തീര്‍ത്തും ഉചിതമായി എന്ന കണ്ടെത്തലിലേക്ക് നീളുന്നു. തികച്ചും അപക്വമായി ലോക്സഭയില്‍ പെരുമാറിയിരുന്ന രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ കാണാനില്ല.പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാമനാഥ് കൊവിന്ദ് തന്റെ കന്നിപ്രസംഗം നടത്തി. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വര്‍ണിച്ച രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ചിലയിടങ്ങളില്‍ വ്യക്തമായി വിയോജിപ്പ് പ്രകടമാക്കി മുന്‍ കൊണ്ഗ്രെസ് അധ്യക്ഷ സോണിയാ ഗാന്ധി .
മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് സമീപം മുന്‍ നിരയില്‍ ആണ് സോണിയാഗാന്ധി ഇരുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയും മുന്‍ നിരയില്‍ തന്നെ ഇരുന്നു. നേരത്തെ റിപബ്ലിക് ദിന പരേഡില്‍ ആറാം നിരയില്‍ കൊണ്ഗ്രെസ് അധ്യക്ഷന് സീറ്റ് നല്‍കി എന്ന പാര്‍ട്ടിക്കാരുടെ പരാതിയൊന്നും പക്ഷെ രാഹുല്‍ കാണിച്ചില്ല. വളരെ സൌമ്യമായി ചിരിച്ച മുഖത്തോടെ എല്ലാ മുതിര്‍ന്ന നേതാകള്‍ക്കും അഭിവാദ്യം നല്‍കിയാണ് രാഹുല്‍ പാര്‍ലമെന്റില്‍ എത്തിയത്. പ്രതിപക്ഷ ബഹുമാനം ഇവിടെ കണ്ടു പഠിക്കണം.
എല്‍കെ അദ്വാനി, സുഷമ സ്വരാജ്, രാംദാസ് അത്തവാലെ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ സോണിയാഗാന്ധിയോട് കുശലാന്വേഷണം നടത്തി.
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി , ഗുലാം നബി ആസാദ്, അരുണ്‍ ജയ്‌റ്റ്ലി, രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, നിതിന്‍ ഗഡക്കരി , നിര്‍മല സീതാരാമന്‍ എന്നിവര്‍ മുന്‍ നിരയില്‍ തന്നെ ഇരുന്നു എല്ലാവരും പരസ്പരം സംസാരിക്കുകയും അഭിവാദനം നല്‍കുകയും ചെയ്തു.
മുന്‍ നിരയിലെ എല്ലാവര്ക്കും ഹസ്തദാനവും കൂപ്പു കൈയും നല്‍കി രാഷ്ട്രപതി അഭിവാദനം നല്‍കിയത് വേറിട്ട കാഴ്ചയായി.സാധാരണക്കാര്‍ക്ക് എല്‍പിജി ലഭ്യമാക്കിയതും പാര്‍ലമെന്റില്‍ മുത്തലാഖ് നിരോധന നിയമം കൊണ്ട് വരാന്‍ ശ്രമിച്ചതും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുതിയതും വാണിജ്യ ബന്ധം പുനരുജ്ജീവിപ്പിച്ചതും എല്ലാം രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇടം നേടി എന്നാല്‍ ചില വ്യത്യസ്തഭിപ്രായങ്ങള്‍ ആരോഗ്യകരമായി പ്രതികരിച്ചു സോണിയാഗാന്ധിയും ശ്രദ്ധാകേന്ദ്രമായി. മുത്തലാഖ് നിരോധന നിയമം ഉള്‍പ്പെടെ ചില കാര്യങ്ങളില്‍ അഭിപ്രായ വിയോജിപ്പുണ്ട് എന്ന് വിരല്‍ മേശയിലമര്‍ത്തി അവര്‍ പ്രതിഷേധം ശക്തമായി രേഖപ്പെടുത്തി . എന്തായാലും സംയുക്ത സമ്മേളനം ഫലപ്രദമായിരുന്നു എന്ന വിലയിരുത്തലാണ് ഇരുപക്ഷത്തും .