ന്യുഡൽഹി :തകർപ്പൻ വെല്ലുവിളിയുമായി രാഹുൽ ഗാന്ധി രംഗത്ത് .ബിജെപിയുടെ വാദ്ര മിഷന്‍’ നേരിടാന്‍ കോൺഗ്രസ് അരയും തലയും മുറുക്കി രംഗത്ത് .അതേസമയം രാഷ്ട്രീയ മറുപടിക്ക് കളമൊരുക്കി പ്രിയങ്കയും രംഗത്തുണ്ട് .വാദ്രക്ക് എതിരെ തെളിവുകൾ ഉണ്ടെങ്കിൽ നടപടി എടുക്കൂ മോദീ ജീ , റോബർട്ട് വാദ്രക്കെതിരെയും കോൺഗ്രസ് നേതാക്കൾക്ക് എതിരെയും അന്വോഷിക്കൂ ..കുറ്റക്കാർ ശിക്ഷിക്കപ്പെടണം അതെ സമയം റാഫേൽ അഴിമതിയിലും ശിക്ഷാനടപടി ഉണ്ടാകണം എന്നും രാഹുൽ ഗാന്ധി വെല്ലുവിളിക്കുന്നു .
റോബര്‍ട്ട് വാദ്രയ്ക്കെതിരായ എന്‍ഫോഴ്സ്ന്റ് നടപടികളെ രാഷ്ട്രീയമായി നേരിടാനൊരുങ്ങിതന്നെയാണ് കോണ്‍ഗ്രസ്. രണ്ട് ദിവസമായി തുടര്‍ന്ന ചോദ്യംചെയ്യലിന്റെ ആദ്യദിനം പ്രിയങ്ക ഗാന്ധി വാദ്രയ്ക്കൊപ്പമെത്തിയത് ബി.ജെ.പിക്കുള്ള രാഷ്ട്രീയ സന്ദേശമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. റോബര്‍ട്ട് വാദ്രയ്ക്കെതിരായ സ്വത്തുകേസിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ചോദ്യംചെയ്യല്‍ അടക്കമുള്ള നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റ് എത്തിയ സന്ദര്‍ഭമാണ് കേസിന് പതിവിലുമേറെ രാഷ്ട്രീയ നിറം നല്‍കുന്നത്. വാദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ച ഡല്‍ഹി ഹൈക്കോടതിയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. അതിന് എന്‍ഫോഴ്സമെന്റ് തിരഞ്ഞെടുത്തതാകട്ടെ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കഗാന്ധി ചുമതലയേല്‍ക്കുന്ന ദിവസവും. എന്നാല്‍ പ്രിയങ്കയാകട്ടെ ചോദ്യംചെയ്യല്‍ കേന്ദ്രംവരെ ഭര്‍ത്താവിനെ അനുഗമിച്ചും അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചും രാഷ്ട്രീയമറുപടിക്ക് കളമൊരുക്കിക്കഴിഞ്ഞു.
ബിജെപി ഉയര്‍ത്തുന്ന വ്യക്തിപരമായ അധിഷേപങ്ങളെ നേരിടാന്‍ സംഘടന ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന ആധികാരികമായ സന്ദേശമാണ് പ്രിയങ്ക നല്‍കുന്നത്. നിയമപരമായി നേരിടുമെന്ന പതിവ് പ്രതികരണങ്ങളേക്കാള്‍ ശക്തമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ വിഷയത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍. പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന രാഷ്ട്രീയ മുന്നേറ്റത്തിന് വാദ്രയ്ക്കെതിരായ കേസിലൂടെ തടയിടാനുള്ള ബി.ജെ.പിയുടെ നീക്കങ്ങളെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടിക്കൂടിയാകും കോണ്‍ഗ്രസിന്റെ പ്രചാരണം.
ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണത്തെ തള്ളി റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ മൊഴി നല്‍കി. ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നും അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വാദ്ര വ്യക്തമാക്കി. ലണ്ടനിലെ 1.9 മില്ല്യണ്‍ പൌണ്ടിന്റെ ആസ്തിയെ കുറിച്ചാണ് ഉദ്യോഗസ്ഥര്‍ വാദ്രയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ലണ്ടനില്‍ അത്തരത്തില്‍ ആസ്തിയില്ലെന്നായിരുന്നു വദ്ര നല്‍കിയ മറുപടി. സഞ്ജയ് ഭണ്ഡാരിയുമായും ബന്ധുവായി സുമിത് ചദ്ധയുമായി ബന്ധമില്ലെന്നും വാദ്ര ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേസിലെ സുപ്രധാന കണ്ണിയും വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയിലെ ജോലിക്കാരനായ മനോജ് അറോറയെ സംബന്ധിച്ചും വദ്രയോട് ഉദ്യോഗസ്ഥര്‍ ആരാഞ്ഞു.