സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മത്സരിക്കുന്നതില്‍ അന്തിമ തീരുമാനം പ്രിയങ്ക തന്നെ എടുക്കട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. അതേസമയം പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തില്‍ കരുതലോടെയാണ് ബിജെപിയുടെ പ്രതികരണങ്ങള്‍. ബിജെപി കോട്ടയായ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി എത്തുന്നത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് ആലോചിക്കുന്നത്. റായ്ബറേലിയില്‍ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സോണിയ ഗാന്ധി പ്രിയങ്കയ്ക്കായി മാറിക്കൊടുക്കുമെന്ന് നേരത്തെ മുതല്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനാ ചുമതലയിലൂടെ പതുക്കെ തെരഞ്ഞെടുപ്പ് രംഗത്തേക്കും പ്രിയങ്കയെ കൊണ്ടുവരാനുള്ള പാര്‍ട്ടി നീക്കം. അതേസമയം പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ തന്ത്രപരമായ പ്രതികരണമാണ് ബിജെപിയുടേത്. പാര്‍ട്ടിയെ നയിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു, കുടുംബ വാഴ്ച തുടങ്ങിയവയില്‍ ഊന്നിയാണ് ബിജെപിയുടെ ആരോപണങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയങ്കയുടെ വരവ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാക്കില്ലെന്നും ബിജെപി പറയുന്നു. പ്രിയങ്കയുടെയോ രാഹുലിന്റെയോ പേര് പറയാതെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നലത്തെ പ്രതികരണം. പ്രിയങ്ക ഗാന്ധിയിലൂടെ ഉത്തര്‍പ്രദേശില്‍ കുറഞ്ഞത് മുപ്പത് സീറ്റെങ്കിലും നേടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

Top