ഇനി വയനാട് മാത്രം!! രണ്ടിടത്തും ജയിച്ചാല്‍ വയനാട് നിലനിര്‍ത്തും; പ്രധാനമന്ത്രി കേരളത്തില്‍നിന്നും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന സൂചനകള്‍ ശക്തമാക്കി വയനാട് ഒഴിവാക്കി കോണ്‍ഗ്രസ് ഒന്‍പതാം സ്ഥാനാര്‍ത്ഥി പട്ടിക. തമിഴ്നാട്ടില്‍ രാഹുലിന്റെ രണ്ടാം മണ്ഡലമാകുമെന്ന് കേട്ട ശിവഗംഗയിലും കര്‍ണാടകത്തില്‍ രാഹുലിന്റെയും പ്രധാനമന്ത്രി മോദിയുടെയും രണ്ടാം മണ്ഡലമാകുമെന്ന് കേട്ട ബംഗളുരു സൗത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

നേരത്തെ രാഹുലിന്റെ പേരില്‍ കേട്ട കര്‍ണാടകയിലെ ബിദാറിലും കഴിഞ്ഞദിവസം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. രാഹുലിന്റെ പേരു പറഞ്ഞുകേള്‍ക്കുന്നതില്‍ ഇനി വയനാട് മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. അമേഠിക്ക് പുറമേ വയനാട് മാത്രമേ ഇനി ലിസ്റ്റിലുള്ളൂ എന്നത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു മണ്ഡലങ്ങളിലും ജയിച്ചാല്‍ വയനാട് നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു. ഇതോടെ അമേത്തിയില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കുമെന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തു. സഹോദരിയും എ ഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇവിടെ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിനാണ് സാധ്യത. അത്തരത്തിലാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അനുകൂല തരംഗത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരം കാരണമാകുമെന്ന് വിലയിരുത്തല്‍. കേരളം, തമിഴ് നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥ്വം ചര്‍ചയാകും. മാത്രമല്ല ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊര്‍ജം പകരും. ഇതോടെ ദേശീയ തലത്തില്‍ വന്‍ ശക്തിയായി വീണ്ടും അധികാരത്തില്‍ തിരിച്ചുവരാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടന്നത്. ഇതേ തന്ത്രം തിരിച്ചു പ്രയോഗിക്കാനാണ് ബിജെപി ക്യാമ്പുകളിലെ ഇപ്പോഴത്തെ ആലോചന.

അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനം എഐസിസി നേരത്തെ എടുത്തിരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം എഐസിസി കെപിസിസിയെ അറിയിച്ചിരുന്നു. ആരുടെയും പേര് വയനാട് മണ്ഡലത്തില്‍ നിന്നും നിര്‍ദേശിക്കേണ്ടയെന്ന് ഹൈക്കമാന്‍ഡ് കെപിസിസിയെ അറിയിച്ചിരുന്നു. ഇതോടെ പേര് നിര്‍ദേശിക്കാതെ പട്ടിക അയ്ക്കാനുള്ള കെപിസിസി നീക്കത്തെ തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണ്. ഒരാളുടെ പേര് നിര്‍ദേശിക്കണമെന്ന് അറിയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ത്തി പിന്‍വലിക്കുന്നതാണ് നല്ലതെന്നും ഉമ്മന്‍ ചാണ്ടി നേതൃത്വത്തെ ധരിപ്പിച്ചു.

യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപിയില്‍ സ്ഥാനാര്‍ത്ഥി. വര്‍ഷങ്ങളായി വന്‍ ഭൂരിപക്ഷം കിട്ടിയിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുലിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഒരു ലക്ഷമായിട്ടാണ് സ്മൃതി ഇറാനി രാഹുലിന്റെ ഭൂരിപക്ഷം കുറച്ചത്. ഇത്തവണ അമേത്തിയില്‍ പരാജയപ്പെട്ടാല്‍ ദക്ഷിണേന്ത്യയിലെ സുരക്ഷിത മണ്ഡലം വേണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആഗ്രഹം. ഇതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകും. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് വയനാട്ടിലെയും വടകരയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് എന്നാണ് പുറത്ത് വരുന്ന വിവരം.

Top