രാഹുല്‍ ബീഫ് കഴിച്ചെന്ന് സംഘപരിവാറിന്റെ കള്ളം പൊളിഞ്ഞു: സത്യങ്ങള്‍ ഇങ്ങനെ…

ഡല്‍ഹി: രാഹുലിനെതിരെ തുടര്‍ച്ചയായി ബിജെപി കള്ളങ്ങള്‍ പടച്ചുവിടുകയാണ്. ആ കള്ളങ്ങളൊക്കെയും പൊളിയാരാണ് പതിവ്. ഇത്തവണയും അതുതന്നെ സംഭവിച്ചു. രാഹുല്‍ ദുബായ് സന്ദര്‍ശനത്തിനിടെ ബീഫ് കഴിച്ചെന്നായിരുന്നു പുതിയ ആരോപണം. മാത്രമല്ല ഒന്നര ലക്ഷം രൂപ വില വരുന്ന പ്രഭാത ഭക്ഷണം കഴിച്ചുവെന്നും ബിജെപി ആരോപിച്ചു.

ബീഫ് അടങ്ങിയ ചെലവേറിയ ഭക്ഷണം കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിച്ചെന്ന് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. എം എ യുസഫലി, കോണ്‍ഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ, ജെംസ് എജ്യുക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി എന്നിവരോടൊപ്പം രാഹുല്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണ് പ്രചരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹില്‍ട്ടന്‍ ഹോട്ടലില്‍ 1500 പൗണ്ടിന്റെ ഭക്ഷണം കഴിച്ചെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. എന്നാല്‍, അടിക്കുറിപ്പിന്റെ തുടക്കത്തില്‍ തന്നെ വന്ന അബദ്ധം ഈ പ്രചാരണം വ്യാജമാണെന്ന സംശയം പലരിലും ഉണ്ടാക്കി. ദുബായ് കറന്‍സി ദിര്‍ഹമാണെങ്കില്‍ പ്രചാരണത്തില്‍ 1500 പൗണ്ട് എന്നാണ് കുറിച്ചിരുന്നത്.

എന്നാല്‍, വ്യാപകമായി ചിത്രം പ്രചരിച്ചതോടെ ഭക്ഷണം കഴിച്ചത് ഹോട്ടലില്‍ നിന്നല്ലെന്നും സണ്ണി വര്‍ക്കിയുടെ വസതിയില്‍ നിന്നാണെന്നും സ്ഥിരീകരണം വന്നു. യുസഫലിയുടെ ഓഫീസും ഇത് സത്യമാണെന്ന് അറിയിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഒന്നര ലക്ഷത്തിന്റെ കള്ളം പൊളിഞ്ഞു വീണു.

രാഹുല്‍ ഗാന്ധി ബീഫ് കഴിച്ചെന്ന പ്രചാരണവും തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 11ന് നടന്ന വിരുന്നില്‍ ടര്‍ക്കി കോഴിയുടെ മാംസമാണ് വിളമ്പിയതെന്നാണ് അറിയിച്ചത്.

Top