രാഹുലിന്റെ വരവില്‍ സിപിഎമ്മും ബിജെപിയും പതറുന്നു..!? നേതാക്കള്‍ നല്‍കുന്ന സൂചനകള്‍ ഇങ്ങനെ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ രാഷ്ട്രീയ കേരളം ഇളകി മറിയുകയണ്. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ ഗതിതന്നെ മാറ്റിമറിക്കുന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. അവസാന തീരുമാനത്തില്‍ എത്തിയിട്ടില്ലെങ്കില്‍പോലും രാഹുല്‍ ഗാന്ധി വരുന്നു എന്ന അറിയിപ്പ് സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയിലൂടെ ഉണ്ടാകുന്ന വലിയ തരംഗത്തെ അതിജീവിക്കുവാന്‍ കഴിയുമോ എന്നതാണ് മറ്റുപാര്‍ട്ടികളെ അലട്ടുന്ന പ്രശ്‌നം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയസത്തയ്ക്ക ചേര്‍ന്നതല്ല കോണ്‍ഗ്രസ് നീക്കമെന്നും അവര്‍ സ്വയം ആലോചിക്കട്ടെയെന്നും പിണറായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേഠി അടക്കം രണ്ട് സീറ്റുകള്‍ നേരത്തെ തന്നെ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനായി മാറ്റി വെച്ചിട്ടുണ്ട്. അത് അവരുടെ മഹത്വം. രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുമ്പോള്‍ കേരളത്തിലെ പ്രധാന ശക്തി ഇടതുപക്ഷമാണ്. കേരളത്തില്‍ വരുന്നത് ബിജെപിയോട് മത്സരിക്കാനല്ല, ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. ഇന്നത്തെ ദേശീയ രാഷ്ട്രീയ സത്തയ്ക്ക് ചേര്‍ന്നതാണോയെന്ന് കോണ്‍ഗ്രസ് സ്വയം ആലോചിക്കണമെന്ന് പിണറായി പറഞ്ഞു

തെരഞ്ഞടുപ്പ് പോരാട്ടം അതിന്റെ വഴിക്ക് നടക്കും. രാഹുല്‍ഗാന്ധി ഇവിടെ വന്നത് കൊണ്ട് എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ എന്ത് സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്. ഇവിടെ വന്ന് ഇടതുപക്ഷത്തെ നേരിടുന്ന കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ്. ബിജെപിയെ അല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടതെന്ന സന്ദേശമാണ് ഇതിലൂടെ രാജ്യത്ത് നല്‍കുന്നതിന് ഇടയാക്കുകയെന്നും പിണറായി പറഞ്ഞു.

രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് തെരഞ്ഞടുപ്പില്‍ ആര് ജയിക്കുമെന്ന് മത്സരിച്ചിട്ടില്ലെ പറയാന്‍ പറ്റു. തെരഞ്ഞടുപ്പ് രംഗം തെരഞ്ഞടുപ്പ് രംഗമാണല്ലോ. ഇത് കേരളമാണ്. നല്ല രീതിയില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് എല്ലാം-പിണറായി പറഞ്ഞു.

എന്നാല്‍ പിണറായിയുടെ മറുപടിയില്‍ രാഹുല്‍ തരംഗത്തെക്കുറിച്ചുള്ള ഭീതി ഒളിച്ചിരിക്കുന്നെന്നാണ് രാഷ്ട്രീയനിരീകഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കൊടിയേരി ബാലകൃഷ്ണനും വാര്‍ത്തയോട് പ്രതികരിച്ച രീതിയെ സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നുണ്ട്. രാഹുലിന്റെ വരവിനെ കോപ്രായം കാണിച്ച് നേരിടാനൊരുങ്ങുന്ന രീതിയാണ് സിപിഎം നേതാക്കള്‍ കാണിക്കുന്നതെന്നാണ്‍ വിമര്‍ശനം.

രാഹുല്‍ ഗാന്ധി എത്തുന്നത് പരാജയഭീതിയില്‍നിന്നുണ്ടായ തീരുമാനമാണെന്നാണ് കോടിയേരി പറയുന്നത്. യു പിയില്‍ തോല്‍വി സമ്മതിച്ചാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുന്നത്. ഇത്രയും ദിവസം ടി സിദ്ദിഖിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ അവിടെ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്- കോടിയേരി അഭിപ്രായപ്പെട്ടു.

ഈ തീരുമാനം ഉമ്മന്‍ചാണ്ടിക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. എ ഗ്രൂപ്പിനു വേണ്ടി ഉമ്മന്‍ചാണ്ടി മണ്ഡലം ഉറപ്പിക്കുകയും ടി സിദ്ദിഖ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസംതൃപ്തിയുള്ള ഐ ഗ്രൂപ്പുകാര്‍ ഇതിനെതിരെ നിലപാടെടുത്തു. ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്ന് സിദ്ധിഖിനെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ കെ സി വേണുഗോപാല്‍ ഇടപെടുകയായിരുന്നു. വേണുഗോപാലാണ് ഈ തീരുമാനത്തില്‍ സമ്മര്‍ദ്ദശക്തിയായത്. ഇതോടെ കോണ്‍ഗ്രസിലെ സംഘര്‍ഷം മൂര്‍ച്ചിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇടതുപക്ഷത്തിന് വയനാട്ടില്‍ നല്ല നിലയില്‍ കേന്ദ്രീകരിക്കാന്‍ കഴിയും- കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

Top