നൂറ്റിയേഴാം പിറന്നാളിന് രാഹുല്‍ ഗാന്ധിയെ കാണാന്‍ ആഗ്രഹിച്ച മുത്തശ്ശി ഞെട്ടി; വിവരമറിഞ്ഞ രാഹുല്‍ ചെയ്തത്

ന്യൂഡല്‍ഹി: നൂറ്റിയേഴാ വയസ്സില്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ മോഹമറിയിച്ച് മുത്തശ്ശി. കാര്യമറിഞ്ഞ രാഹുല്‍ ഗാന്ധി മുത്തശ്ശിക്ക് നല്‍കിയത് കിടിലന്‍ പിറന്നാള്‍ സമ്മാനം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍നിന്ന് 107 ാം പിറന്നാള്‍ ദിനത്തില്‍ ബിഗ് ഹഗ് കിട്ടിയ മുത്തശ്ശിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ താരം. ദീപാലി സിക്കന്ദ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തന്റെ മുത്തശ്ശിയുടെ 107-ാം പിറന്നാള്‍ ദിനമാണ് ഇന്നെന്നും രാഹുല്‍ ഗാന്ധിയെ നേരിട്ടു കാണുകയാണ് മുത്തശ്ശിയുടെ ആഗ്രഹമെന്നും ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് രാഹുലിനെ കാണാന്‍ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ സുമുഖനാണെന്ന് മുത്തശ്ശി പറഞ്ഞതായും ദീപാലി ട്വീറ്റില്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഫീസ് ഓഫ് ആര്‍ ജിയെ ടാഗ് ചെയ്തായിരുന്നു ദീപാലിയുടെ ട്വീറ്റ്. മുത്തശ്ശി കേക്ക് മുറിക്കുന്ന ചിത്രവും ദീപാലി ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു.

ദീപാലിയുടെ ട്വീറ്റ് കണ്ടതോടെ ഓഫീസ് ഓഫ് ആര്‍ ജിയില്‍നിന്ന് മറുപടിയെത്തി. അതിങ്ങനെ: പ്രിയപ്പെട്ട ദീപാലി, ദയവായി നിങ്ങളുടെ സുന്ദരിയായ മുത്തശ്ശിക്ക് ഒരുപാട് സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകളും മെറി ക്രിസ്മസും നേരുക. ഒപ്പം എന്റേതായി ഒരു വലിയ ആശ്ലേഷവും.

Top