പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴും. പീഡനങ്ങളും അഴിമതിയും നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കല്യാണ്‍ സില്‍ക്‌സ്, ശീമാട്ടി, ജയലക്ഷ്മി, പോത്തീസ്, രാമചന്ദ്രന്‍, ചെന്നൈ സില്‍ക്‌സ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രിക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കി.
ജീവനക്കാരെ ഇരിക്കാന്‍ അനുവദിക്കില്ലെന്നും രാവിലേ മുതല്‍ പോകുന്നതുവരെ നിന്ന് ജോലിയെടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും മൊഴിയില്‍ വ്യക്തമാകുന്നു. ഇരുന്നാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാവിധികളുമുണ്ടാകും. ശൗചാലയങ്ങളില്‍ പോകണമെങ്കില്‍ വനിതാ ജീവനക്കാര്‍ മേലുദ്യോഗസ്ഥരുടെ അനുമതി കൂടാതെ പോകാന്‍ പാടില്ലെന്നും ചട്ടമുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് വസ്ത്ര വ്യാപാരസ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നത്.