കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ വൈകാതെ കുടുങ്ങും; സാമ്പദിച്ചത് നൂറിരട്ടയോളം സ്വത്തുക്കള്‍; നടപടിയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടി

sprkqh2a

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ടി.ഒ. സൂരജ് വൈകാതെ കുടുങ്ങും. സാമ്പദിച്ചത് നൂറിരട്ടയോളം സ്വത്തുക്കളാണെന്ന് വിജിലന്‍സ് പറയുന്നു. കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ആരാണെന്ന് ചോദിച്ചാല്‍ ടിഒ സൂരജിന്റെ പേര് പറയേണ്ടിവരും.

ടി.ഒ. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വിജിലന്‍സ് സൂരജിനെതിരെ റെയ്ഡ് നടത്തിയതും തെളിവുകള്‍ പിടിച്ചെടുത്തതും. തുടര്‍ന്ന് ആ ഐഎഎസുകാരന്‍ സസ്പെന്‍ഷനിലാണ്. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന കേസിലാണ് വിജിലന്‍സിന്റെ നടപടി. വരുമാനത്തിന്റെ മുന്നൂറ് ഇരട്ടി രൂപയുടെ സ്വത്ത് സൂരജ് സമ്പാദിച്ചുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഫ്‌ളാറ്റുകള്‍, ഭൂമി, വാഹനങ്ങള്‍ എന്നിവ വാങ്ങിക്കൂട്ടിയെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് കണ്ടെത്തുന്ന ഏറ്റവും വലിയ അഴിമതിയാണ് ഇത്. സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് സമ്പാദിച്ചിരിക്കുന്നത് സൂരജാണെന്നും വിജിലന്‍സ് അന്വേഷണസംഘം കണ്ടെത്തി. നിരവധി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ സൂരജ് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബിനാമി പേരിലും കണക്കില്‍ കവിഞ്ഞ അളവില്‍ ഭൂമി വാങ്ങിക്കൂട്ടിയയെന്നാണ് വിജിലന്‍സിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ എറണാകുളം ഓഫീസാണ് വിവിധ ജില്ലകളില്‍ നടന്ന അന്വേഷണം ഏകോപിപ്പിച്ച് സൂരജിനെതിരായ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാല്‍ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അതിനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കേന്ദ്രത്തെ സമീപിച്ചത്. മുന്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് സൂരജ് എന്നായിരുന്നു വിലയിരുത്തല്‍. അതുകൊണ്ട് തന്നെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സൂരജിനെതിരായ വിജിലന്‍സ് റെയ്ഡ് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ നടപടികളുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദ്ദേശിക്കുകയായിരുന്നു.

Top