റെയില്‍പാളം മുറിഞ്ഞുപോയി; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു

കോഴിക്കോട്: കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍പാളത്തില്‍ തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ഒരു കഷ്ണം പാളം മുറിഞ്ഞുപോയതായാണ് ശ്രദ്ധയില്‍പ്പെട്ടത്. 19578 നമ്പര്‍ ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് മൂന്ന് കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോകുമ്പോഴാണു തകരാര്‍ കണ്ടത്. മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ തകരാറില്ലാത്തതിനാല്‍ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.

Top