ഇന്ത്യന്‍ റയില്‍വേ വീണ്ടും യാത്രക്കാര്‍ക്ക് പണി കൊടുത്തു; തെറ്റായ സിഗ്നല്‍ നല്‍കി യാത്രക്കാരെ 150 കിലോമീറ്റര്‍ വഴിമാറ്റി

മുംബൈ: ഇന്ത്യന്‍ റയില്‍വേ എന്നത് കാര്യക്ഷമതയുടെ കാര്യത്തില്‍ എന്ത് എങ്ങനെ ആയിത്തീരരുത് എന്ന് പഠിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനമാണെന്നാമ് പൊതുവേ പറയാറ്. അത്തരം ആരോപണത്തിന് ഇതാ ഒരു ഉദാഹരണം. മഥുര സ്റ്റേഷനില്‍ നിന്ന് മഹാരാഷ്ട്രയ്ക്ക് പുറപ്പെടാന്‍ തയ്യാറായി നിന്ന ട്രെയിന് സ്റ്റേഷന്‍ അധികൃതര്‍ നല്‍കിയ സിഗ്‌നല്‍ തെറ്റായി. സിഗ്‌നല്‍ അനുസരിച്ച് റൂട്ട് മാറിയ ഓടിയ ട്രെയിന്‍ 160 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയത് മധ്യപ്രദേശില്‍.

ട്രെയിനില്‍ കയറിയ 1500 ഓളം കര്‍ഷകര്‍ പെരുവഴിയിലുമായി. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന കിസാന്‍ യാത്ര പ്രക്ഷോഭത്തില്‍ പങ്കെടുത്ത ശേഷം രാജസ്ഥാനിലേക്കും മഹാരാഷ്ട്രയിലേക്കും പോകുന്ന കര്‍ഷകരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതിനു പകരം യാതൊരു പരിചയവുമില്ലാത്ത മധ്യപ്രദേശിലെ ബാന്‍മോര്‍ സ്റ്റേഷനിലാണ് ഇവര്‍ എത്തിയത്. ഗ്വാളിയോറിനു സമീപമാണ് ഈ സ്റ്റേഷന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ട്രെയിന്‍ എങ്ങനെയാണ് 160 കിലോമീറ്റര്‍ ഓടി ബാന്‍മോറില്‍ എത്തിയതെന്ന് അധികൃതര്‍ക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ചൊവ്വാഴ്ച രാത്രി 10ന് ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ കയറി ഉറങ്ങാന്‍ കിടന്ന യാത്രക്കാര്‍ പിന്നേറ്റ് രാവിലെ ആറുമണിക്ക് ഉണര്‍ന്നപ്പോള്‍ എത്തിയത് ബാന്‍മോറിലാണ്.

കര്‍ഷക പ്രക്ഷോഭത്തിന് പോകാന്‍ വാടകയ്ക്ക് എടുത്ത ട്രെയിന്‍ ആയിരുന്നു ഇത്. 39 ലക്ഷം രൂപയാണ് വാടക ഇനത്തില്‍ നല്‍കിയത്. 200 സ്ത്രീകള്‍ അടക്കം 1,494 കര്‍ഷകരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.

പണികിട്ടി എന്നു മനസ്സിലായതോടെ കര്‍ഷകര്‍ സ്റ്റേഷനില്‍ ഇറങ്ങി പ്രതിഷേധിച്ചു. അതുവഴി വന്ന ചരക്ക് ട്രെയിന്‍ പിടിച്ചിട്ടു. പ്രതിഷേധം ശക്തമായതോടെ യാത്രക്കാരെ അനുനയിപ്പിച്ച അധികൃതര്‍ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ ഒരു ദിവസം വൈകി വ്യാഴാഴ്ച രാവിലെ മാത്രമേ നാട്ടില്‍ എത്താന്‍ അവര്‍ക്ക് കഴിയൂ.

Top