തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുകയാണ്.
അതേസമയം ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ രാവിലെ അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക