ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍ നിന്നും രാജസ്ഥാനിലേക്ക്; വിവിധ സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കനത്ത നാശം വിതച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോര്‍ , ചനോഡ് , മാര്‍വര്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ എട്ട് ജില്ലകളില്‍ ആണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞുവീണതിനെ തുടര്‍ന്ന് ഇരുട്ടിലായ ആയിരത്തിലേറെ ഗ്രാമങ്ങളില്‍ വൈദ്യുത ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍. ഗതാഗത തടസം സൃഷ്ടിച്ച് റോഡിലേക്ക് മറിഞ്ഞ് വീണ മരങ്ങളും നീക്കിവരികയാണ്. ആളപായം ഉണ്ടായില്ലെങ്കിലും കനത്ത നാശനഷ്ടമാണ് ബിപോര്‍ജോയ് ഗുജറാത്തില്‍ സൃഷ്ടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Top