അമ്മയെ സഹായിക്കുന്ന മുന്‍ കളക്ടര്‍ കൂടിയായ രാജമാണിക്യം ഐഎഎസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാകുന്നത്. തന്റെ രണ്ട് മക്കളെയും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് പൊങ്കാലയിടുന്ന അമ്മയെ രാജമാണിക്യം സഹായിക്കുന്നത്. ക്യൂ നിന്ന് ഭക്ഷണം വാങ്ങി പോലീസ് ആസ്ഥാനത്തിനു മുന്നിലെ മതിലിനരികില്‍ തറയിലിരുന്നു കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ച് ഭക്ഷണം കഴിക്കുന്ന ഐഎഎസ് ഓഫീസര്‍, തന്റെ പദവിയുടേയോ മുന്‍ കളക്ടര്‍ എന്ന സ്ഥാനത്തിന്റെയോ യാതൊരു ബഹുമതികളും ഉപയോഗപ്പെടുത്താതിരുന്നതാണ് പലരെയും അത്ഭുതപ്പെടുത്തിയത്. മുന്‍ ജില്ലാ കളക്ടര്‍ കൂടിയായ രാജമാണിക്യത്തിന്റെ ഭാര്യാ നിശാന്തിനി ഐപിഎസിനായിരുന്നു ആറ്റുകാല്‍ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ മുമ്പില്‍ പൊങ്കാല ഇടുവാന്‍ സ്ഥലം ലഭിക്കുമായിരുന്നിട്ടും ഒരു സാധാരണക്കാരനെ പോലെ അമ്മയെ പൊങ്കാലയിടാന്‍ സഹായിച്ചും മക്കളോടൊപ്പം തറയിലിരുന്ന് ഭക്ഷണം കഴിച്ചും തന്റെ സ്വതസിദ്ധമായ വിനയം കാണിച്ച ഐഎഎസ് ഓഫീസറെ അഭിനന്ദനം കൊണ്ട് മൂടുകയാണിപ്പോള്‍ സോഷ്യല്‍മീഡിയ.
ക്യൂ നിന്ന് ഭക്ഷണം വാങ്ങി തറയിരുന്ന് കഴിച്ചു; ആറ്റുകാല്‍ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല ഭാര്യയ്ക്കായിരുന്നെങ്കിലും സാധാരണക്കാരനെപ്പോലെ അമ്മയ്‌ക്കൊപ്പം പൊങ്കാലയിട്ടു; രാജമാണിക്യം ഐഎഎസിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ
Tags: rajamanikyam