കൊല്ലം:തന്നെ കൊല്ലം ഡിസിസി ആസ്‌ഥാനത്തിന് മുന്നില്‍ ആക്രമിച്ചത് ചിലര്‍ ഏര്‍പ്പെടുത്തിയ പെയ്ഡ് ഗുണ്ടകളാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. ഇവരുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ സിസിസി അധ്യക്ഷയുടെ മുറിയിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തനിക്കെതിരെയുണ്ടായതു വധശ്രമമാണെന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍. കെ. മുരളീധരനാണു ഗുണ്ടകളെ അയച്ചത്. പണ്ടും ഇതുതന്നെയാണു മുരളീധരന്‍ ചെയ്തത്. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും ആക്രമണം ഇനിയും ഉണ്ടാകാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.തന്റെ മരണം ഉറപ്പായിക്കഴിഞ്ഞു. ഉണ്ണിത്താനെ വധിക്കുമെന്നു മുരളീധരന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2004ല്‍ തിരുവനന്തപുരത്തു നടന്ന ആക്രമണത്തിന്റെ നേര്‍പകര്‍പ്പാക്കാണ് ഇവിടെയും നടന്നത്. രണ്ടുസംഭവങ്ങളിലും ജാതകബലം കൊണ്ടാണു താന്‍ രക്ഷപ്പെട്ടത്. മുരളീധരനെ വിര്‍മശിച്ചവരെല്ലാം ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ട്. ടി.എച്ച്. മുസ്തഫയയെയും എം.പി. ഗംഗാധരനെയും ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണ്. ഇവനെയൊക്കെ കോണ്‍ഗ്രസുകാരനെന്നു വിളിക്കാനാകുമോ? ഗുണ്ടാആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നെന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ താന്‍ അറിയിച്ചിരുന്നു. മുരളീധരനും പിണറായി വിജയനും തമ്മിലുള്ള ബന്ധം കൊണ്ടായിരിക്കാം പൊലീസ് വന്നില്ല.
ഭയന്നു വീട്ടില്‍ ഇരിക്കുമെന്നു മുരളി വിചാരിക്കേണ്ട. തിരിച്ചടിക്കാന്‍ തനിക്കും അറിയാം. മുരളി കൊല്ലം ഡിസിസി ഓഫിസില്‍ എത്തിയാല്‍ ഇന്നുവന്നതിന്റെ പത്തിരട്ടി ആളെ അണിനിരത്തി ആക്രമിക്കാന്‍ തനിക്കു സാധിക്കും. തന്റെ സംസ്കാരം അതല്ല. അതുകൊണ്ടു തിരിച്ചൊന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസിനു ക്ഷീണം ഉണ്ടാക്കുന്ന തരത്തില്‍ ആരു സംസാരിച്ചാലും പ്രവര്‍ത്തിച്ചാലും താന്‍ പ്രതികരിക്കും. താന്‍ ഒരു ഗ്രൂപ്പിലുമില്ല. വി.എം.സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണു കോണ്‍ഗ്രസിനെ നയിക്കുന്നത്. അവരെ മുരളീധരന്‍ വിമര്‍ശിച്ചപ്പോള്‍ കെപിസിസി വക്താവ് എന്ന നിലയില്‍ ഞാന്‍ പ്രതികരിച്ചു. ജീവിച്ചിരിക്കുന്നിടത്തോളം കോണ്‍ഗ്രസിനുവേണ്ടി താന്‍ ശബ്ദിച്ചുകൊണ്ടിരിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
രാവിലെ കോണ്‍ഗ്രസ് ജന്മദിനാഘോച്ചടങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ രാജ്മോഹന്‍ ഉണ്ണിത്താനെ കെ.മുരളീധരന്‍ അനുകൂലികളുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. കാര്‍ റോഡില്‍ തടഞ്ഞിട്ടു ചീമുട്ടയെറിഞ്ഞു. ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാര്‍ മുന്നോട്ടെടുത്തു ഡിഡിസി ഓഫിസ് വളപ്പില്‍ കയറ്റി. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ഓഫിസിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന അക്രമികള്‍ ചില്ല് അടിച്ചുതകര്‍ത്തു. ചില്ലുകൊണ്ട് ഉണ്ണിത്താനു മുറിവേറ്റു. കോണ്‍ഗ്രസ് നേതാക്കളും സേവാദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ഉണ്ണിത്താനെ ഹാളിനുള്ളിലേക്കു കൊണ്ടുപോയി. അക്രമികള്‍ മുരളീധനുവേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഹാളിനകത്തു കടക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസുകാര്‍ പ്രതിരോധിച്ചു.യൂത്ത് കോണ്‍ഗ്രസ് – കെഎസ‌്‌യു മുന്‍ നേതാക്കളായ ആര്‍.എസ്.അബിന്‍, വിനു മംഗലത്ത്, വിഷ്ണു വിജയന്‍, എം.എസ്.അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇവര്‍ക്കൊപ്പം വന്നവര്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല. ഏറെ നേരം ഡിസിസി ഓഫിസ് വളപ്പില്‍ തെറിവിളിയും നടന്നു. മുണ്ട് അഴിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉണ്ണിത്താന്‍ കാറില്‍ ഒരു സെറ്റ് മുണ്ടും ഷര്‍ട്ടും കരുതിയിരുന്നു.