തിരുവനന്തപുരം: ബിജെപി വിട്ട് സംവിധായകന്‍ രാജസേനന്‍ സിപിഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ഇന്ന് ചർച്ച നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം കൂടിയാണ് രാജസേനന്‍ .നേരത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയടക്കമായിരുന്ന രാജസേനൻ, ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് പാർട്ടി വിടുന്നത്.
കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന പാർട്ടി സിപിഎമ്മാണ്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ അറിയിച്ചു.
ബിജെപി അംഗത്വം ഇന്ന് തന്നെ രാജസേനന്‍ രാജി വെക്കും. സിപിഎമ്മിലേക്കുളള രാജസേനന്റെ പ്രവേശനവും ഇന്ന് തന്നെ ഉണ്ടായേക്കും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി രാജസേനന്‍ മത്സരിച്ചിരുന്നു. ബിജെപി ഇപ്പോള്‍ അവഗണിക്കുന്നു എന്നാരോപിച്ചാണ് രാജസേനന്‍ പാര്‍ട്ടി മാറ്റത്തിന് ഒരുങ്ങുന്നത്.
എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രാജസേനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ”സിപിഎമ്മില്‍ ചേര്‍ന്നോ എന്ന് ചോദിച്ചാല്‍ അറിയില്ല. എങ്ങനെയാണ് ചേരുന്നത് എന്നും അറിയില്ല. പക്ഷേ മനസ്സ് കൊണ്ട് ഇവരോട് ഒപ്പമാണ്. ആശയപരമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് പറഞ്ഞിരുന്നു. തനിക്ക് കലാരംഗത്ത് ഒന്നുകൂടി സജീവമാകണം. സിനിമയിലും സജീവമാകണം”. ഇത്തരം കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ നല്ലത് സിപിഎം ആണെന്ന് രാജസേനന്‍ പറഞ്ഞു.
പഴയ ഒരു സിപിഎംകാരന്‍ എന്ന നിലയ്ക്ക് താല്‍പര്യമുണ്ട്. അരമണിക്കൂര്‍ ഗോവിന്ദന്‍ മാഷുമായി സംസാരിച്ചു. മനസ്സ് കൊണ്ട് ഇവര്‍ക്കൊപ്പമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കുറച്ച് കൂടി എളുപ്പമാണ് എന്ന് ചരിത്രം തന്നെ ഓര്‍മ്മിപ്പിച്ചത് കൊണ്ടാണ് ഇതിലേക്ക് കടക്കുന്നത്”. ബിജെപിയില്‍ നിന്നിട്ട് കലാരംഗത്ത് പ്രവര്‍ത്തിക്കാനുളള യാതൊരു അവസരവും കിട്ടിയിട്ടില്ലെന്നും രാജസേനന്‍ പറഞ്ഞു.