നിക് ജോനാസിനേക്കാള്‍ നല്ലയാളാണ് എന്റെ ദീപക്; രാഖി സാവന്ത്

ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. നാല്‍പതാമത്തെ വയസ്സില്‍ വിവാഹിതയാകാനൊരുങ്ങുന്ന രാഖി തന്റെ വിവാഹവും വിവാദത്തിലാക്കി പ്രശസ്തയാകാനുള്ള ശ്രമത്തിലാണ്. കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍. ഡിസംബര്‍ 31 നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രിയങ്ക ചോപ്രയെയും നിക് ജോനാസിനെയും പരാമര്‍ശിച്ചാണ് ഇത്തവണ രാഖി വിവാദത്തിനൊരുങ്ങുന്നത്. പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജോനാസിനേക്കാള്‍ നല്ലയാളാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നാണ് വീഡിയോയില്‍ രാഖി പറയുന്നത്.

മാത്രമല്ല ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അമീര്‍ഖാന്‍, ഷാരുഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരെല്ലാം തന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും രാഖി വിശദീകരിക്കുന്നു. തനുശ്രീ ദത്തയ്‌ക്കെതിരെ മീടൂ ആരോപണം നടത്തിയാണ് രാഖി സാവന്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ദീപിക പദുക്കോണിനെയും രണ്‍വീര്‍ സിംഗിനെയും വെല്ലുവിളിച്ചും രാഖി രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെലവ് ചുരുക്കിയാണ് താന്‍ വിവാഹം കഴിക്കുന്നതെന്നും ദീപികയെപ്പോലെ മേനി നടിക്കാനില്ലെന്നും രാഖി വ്യക്തമാക്കിയിരുന്നു. ”പ്രിയങ്ക ഞാനും വിവാഹിതയാകാന്‍ പോകുകയാണ്. അമേരിക്കയില്‍ വച്ചാണ് ഞങ്ങളുടെ വിവാഹം.” രാഖി വീഡിയോയില്‍ പറയുന്നു.

Top