അടുത്തിടെയായി യോഗ ഗുരു ബാബാ രാം ദേവിന്റെ എന്ന പേരില്‍ ഒരു പഴയ കാല ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ രാം ദേവിന്റെ ചിത്രമാണോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ സംശയവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേട്ടോളൂ..സംഗതി സത്യമാണ്.രാം ദേവിന്റെ സന്തത സഹചാരിയും പതഞ്ജലി ബ്രാന്‍ഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. യോഗ ക്യാംപുകള്‍ക്കായി ബാബ രാം ദേവും ആചാര്യ ബാലകൃഷ്ണയും ഇപ്പോള്‍ അസ്സാമിലാണ്.അചാര്യ ബാലകൃഷ്ണയുടെ ജന്മദേശവുമാണ് അസ്സാം. താന്‍ ജനിച്ച് വളര്‍ന്ന അസാമിലെ നല്‍ബാരിയിലുള്ള വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സന്ദര്‍ശനം നടത്തിയ വേളയിലാണ് അചാര്യക്ക് ഈ ചിത്രങ്ങള്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ ഒരു കൗതുകമെന്നോണം ഇദ്ദേഹം ചിത്രങ്ങള്‍ തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങളാണ് ഇതെന്നാണ് അചാര്യ അവകാശപ്പെടുന്നത്.വെളുത്ത് വസ്ത്രം ധരിച്ച് കറുത്ത സണ്‍ഗ്ലാസ്സും വെച്ചാണ് ബാബ രാം ദേവ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
കറുത്ത സണ്‍ ഗ്ലാസ്സും വെളുത്ത വസ്ത്രവും ധരിച്ച് ബാബ രാം ദേവ്; ചിത്രത്തിന്‍റെ സത്യാവസ്ഥ?
Tags: ram dev old photos