യഥാര്‍ത്ഥ സംഭവങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച് പ്രശംസ നേടിയ സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. അഭ്രപാളികളില്‍ വിസ്മയം തീര്‍ത്ത് നിരവധി സിനിമകള്‍ സംവിധാനം ചെയ്ത രാംഗോപാല്‍ വര്‍മ്മ ജയലളിതയുടെ ജീവിതവും സിനിമയാക്കുന്നു. ശശികല എന്ന് ഇംീഷില് എഴുതുമ്പോള്‍ ഒരു എച്ച് അധികമായി ചേര്‍ത്ത് ചചിത്രത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തതായി രാംഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു. ഒരു രാഷ്ട്രീയ നേതാവും അവരുടെ അടുത്ത തോഴിയും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാംഗോപാല്‍ വര്‍മ്മയെ ഉദ്ധരിച്ച് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശശികലയുടെ കാഴ്ചപ്പാടില്‍ ഉള്ള ജയലളിത യെയാകും ചിത്രത്തില്‍ അവതരിപ്പിക്കുക. ശശികലയുടെ കണ്ണിലൂടെ കാണുന്ന ജയലളിത കൂടുതല്‍ കാവ്യാത്മകവും സത്യസന്ധവുമാകും. ജയലളിതയെ അവരിലൂടെ തന്നെ കാണുന്നതിനോക്കാള്‍ കൂടുതല്‍ മികച്ചതാകും അതെന്നും രാംഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.ഞാന്‍ ജയലളിതയെ അത്യധികം ബഹുമാനിക്കുന്നു. ശശികലയെ അതിലേറെ ബഹുമാനിക്കുന്നു. മറ്റാരെ ബഹുമാനിച്ചതിലും അധികമായി ശശികലയെ ജയലളിത ബഹുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്റെ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ പേര് ശശികല എന്ന് തന്നെയാണെന്നും സംവിധായകന്‍ പറയുന്നു.
തന്റെ സിനിമയ്ക്ക് യഥാര്‍ത്ഥ സംഭവങ്ങള്‍ പ്രമേയമാക്കുന്ന സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. രക്തചരിത്ര, നോട്ട് എ ലൗവ് സ്റ്റോറി, കില്ലിങ് വീരപ്പന്‍, ദ അറ്റാക്ക്‌സ് 26/11 തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം പ്രമേയമാക്കിയത് യഥാര്‍ത്ഥ സംഭവങ്ങളാണ്. അമിതാബ് ബച്ചനും യാമി ഗൗതവും അഭിനയിക്കുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ പുതിയ പതിപ്പിന്റെ പണിപ്പുരയിലാണ് രാംഗോപാല്‍ വര്‍മ്മ ഇതിനിടെ ജയലളിതയുടെ ജീവിതം വെള്ളിത്തിര യിലെത്തിക്കാന്‍ നടിമാര്‍ തമ്മിലും മത്സരം മുറുകിയിരിക്കുകയാണ്.
ജയലളിതയുടെ കടുത്ത ആരാധികയായ തൃഷയും സനാ ഖാനും തമ്മിലാണ് രഹസ്യമായ പരസ്യ എതിര്‍പ്പുകള്‍. ജയയുടെ മരണത്തിന് മുന്‍പ് തന്നെ അമ്മയുടെ ജീവിതം എന്നെങ്കിലും സിനിമയായാല്‍ നടിയാകണമെന്ന് തൃഷ പരസ്യമായി പറഞ്ഞിരുന്നു. തൃഷയ്ക്ക് വന്‍ ആരാധക പിന്തുണയും കിട്ടിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടിയും മോഡലുമായ സനാ ഖാന്‍ ജയയുടെ ജീവിതം സി
നിമയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമയില്‍ താന്‍ തന്നെയായിരിക്കും നായികയെന്നും സനാ പറയുന്നു. ജയയുമായി തനിക്ക് രൂപ സാദൃശ്യം ഉണ്ടെന്നുമാണ് നടി പറയുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായിരുന്നു സനാ. വജാം തുഹോയാണ് സനയുടെ അവസാനമെത്തിയ ചിത്രം.