ക്കോട്: ഇനി 30 ദിവസം കഠിന ഉപാസനയുടെ നാളുകള്‍. പുണ്യനാളിനെ വരവേല്‍ക്കാന്‍ മുസ്ലീം സമുദായം ഒരുങ്ങി കഴിഞ്ഞു. കേരളത്തില്‍ നാളെ റമദാന് വ്രതാരംഭം ആരംഭിക്കും. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. പുണ്യമാസത്തെ വരവേല്‍ക്കാന്‍ ആഴ്ചകള്‍ക്കു മുമ്പേതന്നെ വിശ്വാസികള്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
പാണക്കാട് ഹൈദരലി ശിഖാബ് തങ്ങളും പാളയം ഇമാമുമാണ് മാസപ്പിറവി കണ്ട കാര്യം അറിയിച്ചത്. മസ്ജിദുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും മറ്റും വിശ്വാസികളെ സ്വീകരിക്കാന്‍ തയ്യാറായി. നമസ്കാരത്തിനായി പുതിയ കാര്പറ്റുകള് മിക്ക മസ്ജിദുകളിലും ഒരുക്കിയിട്ടുണ്ട്.
വീടുകളും റമദാനെ സ്വീകരിക്കാന്‍ സജ്ജമായി. ശുദ്ധീകരണ പ്രവൃത്തികള്‍ക്കൊപ്പം നോമ്പുതുറക്കും അത്താഴത്തിനുമുള്ള ഭക്ഷണ സാമഗ്രികള്‍ വീടുകളില്‍ ഒരുക്കിവെച്ചിട്ടുണ്ട്. മിക്ക മസ്ജിദുകളിലും ഇഫ്താറിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.