തിരുവനന്തപുരം: നാരദയും മാത്യുസാമുവലും നടത്തിയ വന്‍ തട്ടിപ്പുകളെ കുറിച്ചുളള വെളിപ്പെടുത്തലുമായി മുന്‍ നാരദ ലേഖകന്‍. തെഹല്‍ക്കയിലും പിന്നീട് നാരദയിലും മാത്യുസാമുവലിനൊപ്പവും പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകന്‍ രംകുമാറാണ് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ബ്ലാക്‌മെയിലും ഭീഷണിയുമായി മാധ്യമ പ്രവര്‍ത്തനത്തെ ഉപയോഗിച്ചുവെന്നുള്ള കാര്യങ്ങളാണ് രാംകുമാര്‍ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാല്‍ മാത്യുസാമുവലായിരിക്കും ഉത്തരവാദി എന്നും രാം കുമാര്‍ പറയുന്നു.
മാത്യുസാമുവലിന്റെ തട്ടിപ്പുകളെ കുറിച്ച് വാരത്ത പുറത്ത് കൊണ്ടുവന്ന ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനും ഡി ഐ എച്ചിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാജപരാതികള്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മാത്യുസാമുവലിന്റെ തനിനിറം വ്യക്തമാക്കി മുന്‍ റിപ്പോര്‍ട്ടര്‍ രംഗത്തെത്തിയിരിക്കുന്നത്.
രാംകുമാറിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നാരദ വിട്ടത് മുതല്‍ ഭീകരമായ മാനസിക സമ്മര്‍ദങ്ങളില്‍ കൂടെയാണ് കടന്നു പോകുന്നത്
എന്റെ ജീവന്‍ പോലും അപകടത്തിലാണ് എന്ന് ഞാന്‍ സംശയിക്കുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ നാരദ ന്യുസിന്റെ ഉടമ മാത്യു സാമുവലും കേരളത്തിലെ ചില മുന്‍ IAS ഉദ്യോഗസ്ഥരും ആയിരിക്കും.
നാരദ വിട്ട കാലം മുതല്‍ എനിക്ക് കൃത്യമായ വധ ഭീഷണി ഉണ്ട്. ആദ്യം സ്‌നേഹത്തില്‍ എന്നെ നയിപ്പിക്കാന്‍ ആണ് മാത്യു സാമുവല്‍ ശ്രമിച്ചത്. പക്ഷെ അത് നടക്കില്ല എന്ന് കണ്ടപ്പോള്‍ ഭീഷണിപ്പെടുതാന്‍ ആയി ശ്രമം. കേരളത്തിലെ ചില മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഏയ്ഞ്ചല്‍ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിക്കുന്ന വീഡിയോ കാട്ടി കോടികള്‍ തട്ടാന്‍ ശ്രമിക്കുന്നൂ എന്ന കള്ളക്കേസ് കൊടുത്തു. പക്ഷെ പൊലീസിന് അത് വിശ്വസിക്കാന്‍ കഴിയാത്തതു കൊണ്ട് അതും നടന്നില്ല. പിന്നെ മറുനാടന്‍ മലയാളിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കി. അതിലും ഒതുങ്ങില്ല എന്ന് കണ്ടപ്പോള്‍ എന്നെ കൊല്ലാന്‍ കൊട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പാടിക്കിയിരിക്കുകയാണ്. മരിക്കാന്‍ പേടി ഒന്നും ഇല്ല പക്ഷെ എന്തിനാണ് മരിക്കുന്നതു എന്ന സത്യം പറഞ്ഞിട്ട് മരിക്കാം എന്ന് കരുതിയാണ് ഈ പോസ്റ്റ്.
ഞാന്‍ തെഹല്‍ക്കയില്‍ ജോലിക്കു കയറുന്നതു ഫോട്ടോഗ്രഫര്‍ ആയി ആണ്. എന്നാല്‍ പെട്ടെന്ന് തന്നെ എന്നെ SIT യില്‍ എടുത്തു. അവിടെ ഞാന്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ വാര്‍ത്തകള്‍ ആകുമായിരുന്നു മൂന്ന് വാര്‍ത്തകളില്‍ പ്രധാന പങ്കു വഹിച്ചു.
1 തീഹാര്‍ ജയില്‍
2 ബീഹാര്‍
3 കേരളം
തീഹാര്‍ ജയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പു കേസിലെ പ്രതിയായ ഒരു വ്യവസായിയെ ഇന്ത്യയിലെ ഏറ്റവും വലിയ കോടതി ശിക്ഷിച്ചു തീഹാര്‍ ജയിലില്‍ അടച്ചു. തീഹാര്‍ ജയിലിനെ അയാള്‍ Guest house ആയി ആണ് ഉപയോഗിച്ചത്. വളരെ കഷ്ട്ടപ്പെട്ടു ചെയ്ത ഒരു വാര്‍ത്ത ആയിരുന്നു അത്. അത് പുറം ലോകം കണ്ടില്ല. എന്നോട് പറഞ്ഞ കാരണം അതില്‍ രണ്ടു ഗ്രൂപ്പുകള്‍ ആണ് വര്‍ക് ചെയ്തത് രണ്ടാമത്തെ ഗ്രൂപ് വിചാരിച്ചതു പോലെ ജോലി ചൈയ്യാത്തതു കൊണ്ട് സ്റ്റോറി കംബ്ലീറ് ആയില്ല എന്നാണ്. പക്ഷെ ഈ അടുത്ത കാലത്തു യാദിര്‍ശ്ചികമായി എന്റെ കയ്യില്‍ ഒരു വീഡിയോ കിട്ടി അതില്‍ മാത്യു സാമുവല്‍ ഈ വ്യവസായിയുടെ അടുപ്പക്കാരുമായി സംസാരിക്കുന്നതാണ്. കൂടെ ഇരുന്ന ആള്‍ ആണ് അത് വീഡിയോയില്‍ പകര്‍ത്തിയത്. അതില്‍ നിന്നും മനസ്സിലായി അത് എന്ത് കൊണ്ട് അത് പുറത്തു വന്നില്ല എന്ന്.
ബീഹാര്‍
ബംഗാള്‍ സ്റ്റിംഗ് പോലെ തന്നെ നേതാക്കള്‍ കാശ് വാങ്ങുന്നതാണ് അതില്‍ ഉള്ളത്. മന്ത്രിമാര്‍ ഉള്‍പ്പടെ ഉള്ളവര്‍ ആണ് കാശ് വാങ്ങുന്നത്. ഞാനും ജോണ്‍സന്‍ എന്ന വേറെ ഒരു ആളും മാത്യുവും കൂടെ ആണ്. അത് ഗംഭീരമായി ചെയ്തു. പക്ഷെ ഞങ്ങള്‍ അത് പബ്ലിഷ് ചൈയ്യും മുന്നേ അത് അത് വരെ കേട്ടിട്ടില്ലാത്ത ബിജെപി ബന്ധമുള്ള ഒരു യൂടൂബ് ചാനലില്‍ വന്നു. അതിന്റെ കാരണം ഇപ്പോഴും എനിക്ക് കൃത്യമായി അറിയില്ല. പലരോടും പല കാരണങ്ങള്‍ ആണ് പറയുന്നത്. എന്നോട് പറഞ്ഞ കാരണം പോലീസിനോട് മാത്രം പറയാന്‍ നോക്കുന്ന കാരണം ആണ്. ബിജെപി ആണ് ആ സ്റ്റിങ് ബീഹാറില്‍ ഉപയോഗിച്ചത്.
കേരളം
സരിത കത്തി നിന്ന സമയത്തു ആണ് ഇത് പ്ലാന്‍ ചെയ്യുന്നത്. കേരളത്തില്‍ ഒരു വനിതാ സംരംഭക വന്നാല്‍ എന്താണ് അവരുടെ അവസ്ഥ എന്നതാണ് സ്റ്റോറി. അത് പ്രകാരം ഞാനും അയ്ഞ്ചലും കേരളത്തില്‍ വന്നു. എന്റെ ഭാഗം സപ്പോര്‍ട്ട് സ്റ്റാഫിന്റെ ആയിരുന്നു. എന്നെ കൂടാതെ വേറെ രണ്ടു പേരും ഇതില്‍ ഉണ്ടായിരുന്നു. അവര്‍ കേരളത്തില്‍ വന്നില്ല ഡല്‍ഹിയില്‍ ഇരുന്നു ഉള്ള സഹായങ്ങള്‍ ആണ് ചെയ്തത്. സ്റ്റിങ് പൂര്‍ണ്ണമായും ചെയ്തത് ഏയ്ഞ്ചല്‍ ആയിരുന്നു. അവര്‍ പല മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരില്‍ കണ്ടു ബിസിനസ് നു സഹായം അഭ്യര്‍ഥിച്ചു. സഹായം ചെയ്യാം എന്ന് പറഞ്ഞവര്‍ തിരിച്ചു ആവശ്യപ്പെട്ടതാണ് ഈ സ്റ്റോറി. അത് കംബ്ലീറ് ആയി. ഏയ്ഞ്ച ലിനു ഒരു ലക്ഷം രൂപയുടെ കോണ്‍ട്രാക്ട് കിട്ടി. GAIL ന്റെ മംഗലാപുരം പൈപ് ലൈന്‍ നു വേണ്ടി അയ്ഞ്ചലിന്റെ കമ്പനിയെ PR ആക്കുന്നത് സംബന്ധിച്ച് ഗെയില്‍ ആസ്ഥാനത്തു ചര്‍ച്ചകള്‍ നടന്നു, കൂടാതെ പല ഉന്നത ഉദ്യോഗസ്ഥരുടെയും സ്വഭാവം അടങ്ങുന്ന ടേപ്പും കിട്ടി. ഈ സ്റ്റിംഗിന്റെ അവസാന ഭാഗം ചിത്രീകരിക്കുന്നത് ഡല്‍ഹിയിലെ ടാജ് ആണ് എന്നാണു ഓര്‍മ്മ അവിടെ വെച്ചാണ്. അന്ന് ആ ഹോട്ടല്‍ ലോബ്ബിയില്‍ ഞാനും മാത്യു സാമുവലും ഉണ്ടായിരുന്നു.
പക്ഷെ ആ സ്റ്റോറിയും പുറം ലോകം കണ്ടില്ല. അത് പുറത്തു വിടാത്തതുമായി ബന്ധപ്പെട്ടു എന്നോട് പറഞ്ഞ കാരണങ്ങള്‍
1 ഇപ്പൊ വിടാം
2. സമയം കിട്ടിയില്ല നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍
3. തിരക്കായി പോയി എഡിറ്റിംഗ് കഴിഞ്ഞു ഞാന്‍ കണ്ടില്ല അടുത്ത മാസം ഉറപ്പായും
4. ഇലക്ഷന്‍ ആയല്ലോ ഇനി ഇലക്ഷന് വിടാം
5. അത് തെഹല്‍ക്കയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് ചെയ്തത് അത് കൊണ്ട് വിടുന്നതില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്.
ഇനിയും ഉണ്ണ്ട് കാരണങ്ങള്‍
ഇതെല്ലം കള്ളം ആണ് എന്ന് എനിക്ക് അറിയാം. ഈ വിഷയങ്ങള്‍ ആണ് എന്റെ രാജിയില്‍ കൊണ്ട് ചെന്ന് എത്തിച്ചത് .
ഈ വാര്‍ത്തകള്‍ എല്ലാം പുറത്തു വരണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം. അതിനു വേണ്ടിയാണ് ഇത്ര കഷ്ട്ടപ്പെട്ടു ഇതൊക്കെ ചെയ്തതും. കഷ്ട്ടപ്പെടുക എന്ന് പറഞ്ഞാല്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് ചെയ്തത്. അല്ലാതെ ആര്‍ക്കെങ്കിലും പണക്കാരന്‍ ആകാന്‍ അല്ല ഞാനും അന്ന് തെഹല്‍ക്കയില്‍ ഉണ്ടായിരുന്നവരും ജീവന്‍ പണയം വെച്ച് ഇതൊക്കെ ചെയ്തത്. അത് കാണിച്ചു ആരെങ്കിലും മാത്യു സാമുവലിനെപോലെ ഒരാളെ ഭീഷണി പെടുത്തി എന്ന് പറഞ്ഞാല്‍…
അത് എനിക്ക് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം ഉണ്ട്.
എന്ത് കൊണ്ടാണ് ആ സ്റ്റിംഗ് പുറത്തു വിടാത്തത് എന്ന് മാത്യു പറയണം.
കാരണം ഈ സ്റ്റിംഗ് ഒരു രഹസ്യം അല്ല. തെഹെല്കയില്‍ അന്ന് ജോലി ചെയ്തിരുന്ന പലരും ഇത് കണ്ടിട്ടുണ്ട്. പൂര്‍ത്തിയായ സ്റ്റോറി വരെ കണ്ടവര്‍ ആണ് അന്ന് അവിടെ ജോലി ചെയ്ത മലയാളികള്‍. പിന്നെ എന്ത് കൊണ്ട് ഇത് പുറത്തു വന്നില്ല എന്നതിന്റെ അതെ കാരണം ആണ് എന്റെ ജീവന്‍ എടുക്കാനും നില്‍ക്കുന്നത്.