രമ്യ കോൺഗ്രസിന് ബാധ്യതയും തലവേദനയും !വിവാദങ്ങൾ സൃഷ്ടിക്കുന്ന കുഴപ്പക്കാരിയാകുന്നു രമ്യയെന്നും കോൺഗ്രസുകാർ.

കൊച്ചി: കോൺഗ്രസ് പാർട്ടിക്ക് എന്നും ബാധ്യ ആകുന്ന വ്യക്തി ആവുകയാണ് രമ്യ ഹാരിദാസ് എന്ന എംപി. രാഷ്ട്രീയത്തിൽ അനുഭവങ്ങൾ ഇല്ലാത്തതിൽ തന്നെ തനിക്ക് കിട്ടിയ അമിത പ്രാധാന്യത്തിൽ രമ്യ മതി മറന്നാടുകയാണ് .ഇത് കോൺഗ്രസ് എന്ന പാർട്ടിക്ക് തലവേദന സൃഷ്ടിക്കും.വേണ്ടിടത്തും വേണ്ടായിടത്തും എത്തി കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന കുഴപ്പാക്കാരി ‘എന്നാണു കോൺഗ്രസുകാർ തന്നെ പറയുന്നത് . ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നത് ചോദ്യം ചെയ്യുകയും വീഡിയോയിൽ പകർത്തുകയും ചെയ്ത യുവാവ് കയ്യിൽ കയറി പിടിച്ചു എന്ന’ആരോപണം കോൺഗ്രസുകാർ തന്നെ ചിരിച്ചു തള്ളുകയാണ് ഇതിൽ തന്നെ രമ്യയുടെ വിശ്വാസിത ചോദ്യം ചെയ്യപ്പെടുകയാണ് .ഒരുപറ്റം ആളുകൾ നോക്കി നിൽക്കെ ഒരു യുവാവ് ഒരു എംപിയും സ്ത്രീയും ആയ ആളുടെ കയ്യിൽ കയറി പിടിച്ച് എന്ന ആരോപണം സത്യവിരുദ്ധവും തെറ്റ് പറ്റിയ കാര്യത്തിൽ നിന്നും തലയൂരാൻ ഉള്ള വിലകുറഞ്ഞ നീക്കം എന്നാണു ആരോപണം .

തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീവിരുദ്ധത ആരോപിച്ച് കേസ് മുതൽ സ്ഥിരം വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ പിടിച്ച് പറ്റാനുള്ള നീക്കം അപകടകരം എന്നാണു പലരും ആരോപിക്കുന്നത് .കോവിദഃ പ്രോട്ടോക്കോൾ ചോദ്യം ചെയ്തു വീഡിയോ പിടിച്ച വ്യക്തിയെ കോൺഗ്രസ് ഗുണ്ടകൾ കയ്യേറ്റം ചെയ്തു ക്രൂരമായി മർദ്ദിച്ചത് കൗണ്ടർ ചെയ്യാൻ ‘കയ്യിൽ കയറി പിടിച്ചു ‘ എന്ന ചീപ്പ് ആരോപണം ഉന്നയിച്ചത് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല എന്നാണു കോൺഗ്രസുകാർ പോലും പറയുന്നത് .ഇവർ കോൺഗ്രസിന് ബാധ്യതയും തലവേദനയും ആയിരിക്കും എന്നാണു നേതാക്കൾ തന്നെ പറയുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാഴ്‌സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് തന്റെ പ്രവര്‍ത്തകര്‍ യുവാവിനു നേരെ അത്തരത്തില്‍ പെരുമാറിയതെന്നും എംപി പറയുന്നു . വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും രമ്യ പറഞ്ഞു.”പാഴ്‌സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് താന്‍ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കും രമ്യ ഹരിദാസ് .

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളിൽ നേതാക്കൾ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഞായറാഴ്ച പകലാണ് സംഭവം നടക്കുന്നത്.

കൽമണ്ഡപത്തെ സ്വകാര്യ ഹോട്ടലിൽ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയിൽപെട്ട യുവാവ് എംപിയോട് കാര്യം തിരക്കി. താൻ ബിരിയാണി പാർസൽ ഓർഡർ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നൽകി. പാർസൽ വാങ്ങാൻ വരുന്നവർ പുറത്താണ് നിൽക്കേണ്ടത്, ഞങ്ങൾ സാധാരണക്കാർ പുറത്താണ് നിൽക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ പുറത്തേക്ക് പോവുകയായിരുന്നു.

ഇതിനിടെ രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മർദിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച ഫോൺ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണിമുഴക്കിയ ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പാലക്കാട്ട് ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എംപിയെയും മുന്‍ എംഎല്‍എ വി ടി ബാലറാമിനെയും ചോദ്യം ചെയ്ത യുവാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. പരിക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ആലത്തൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നൂ മര്‍ദനം. തുടര്‍ന്ന് വധഭീഷണിയും മുഴക്കി. യുവാവെടുത്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്‌.

ഞായറാഴ്ച പകലാണ് സംഭവം. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യഹരിദാസും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു. സാമൂഹ്യഅകലം പാലിക്കാതെ കൂട്ടംചേര്‍ന്നിരുന്ന സംഘത്തിലെ ആരും മാസ്‌കും ധരിച്ചിരുന്നില്ല. സംഭവം ശ്രദ്ധയില്‍പെട്ട ഭക്ഷണവിതരണക്കാരനായ യുവാവ് എംപിയോട് കാര്യം തിരക്കി. താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യഹരിദാസ് മറുപടി നല്‍കി. പാര്‍സലെടുക്കേണ്ടവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരികെ ചോദിച്ചു. കുടുങ്ങിയെന്ന മനസിലായ രമ്യഹരിദാസ് യുവാവിനൊപ്പം പുറത്തേക്ക് നീങ്ങി.ഇതോടെ പാളയം പ്രദീപും സംഘവും പുറത്തെത്തി യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചു. ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണിമുഴക്കി.ഒരു രാഷ്ട്രീയ നേതൃത്വത്തിൽ ഒരിക്കലും യുക്തയാകാത്ത വ്യക്തി ആയിരിക്കുകയാണ് രമ്യ ഹരിദാസ് എന്ന പാലക്കാട് എംപി

Top